ഈ പോരാട്ടം
എന്റെ മകനുവേണ്ടി മാത്രമായിരുന്നില്ല
വിജയം എല്ലാ കുട്ടികളുടെയും
ഈ പോരാട്ടം എന്റെ മകനുവേണ്ടി മാത്രമായിരുന്നില്ല, വിജയം എല്ലാ കുട്ടികളുടെയും
അറ്റന്‍ഡന്‍സ് ഷോട്ടേജിന്റെ പേരില്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ബാലവകാശ കമ്മീഷന്‍ ഉത്തരവ്. അധ്യയന വര്‍ഷത്തിന്റെ പകുതിക്ക് വെച്ച് വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താല്‍പ്പര്യത്തിന് എതിരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അറ്റന്‍ഡന്‍സിന്റെ നൂലാമാലകളൊക്കെ ഉണ്ടെങ്കിലും അതിനൊക്കെ മുകളിലായി, കുട്ടികള്‍ക്കു കിട്ടേണ്ട സ്വാഭാവിക നീതിക്കു വേണ്ടിയാണ് ഞങ്ങള്‍ വാദിച്ചതെന്നും അനുകൂല ഉത്തരവില്‍ സന്തോഷമുണ്ടെന്നും കുട്ടിയുടെ പിതാവ് അനൂപ് ഗംഗാധരന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു...
17 Nov 2022, 03:11 PM
അറ്റന്‍ഡന്‍സ് ഷോട്ടേജിന്റെ പേരില്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ബാലവകാശ കമ്മീഷന്‍ ഉത്തരവ്. അധ്യയന വര്‍ഷത്തിന്റെ പകുതിക്ക് വെച്ച് വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താല്‍പ്പര്യത്തിന് എതിരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ അധ്യായന വര്‍ഷം കുട്ടിക്ക് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ തന്നെ പഠിക്കാനുള്ള അവകാശമുണ്ടെന്നും അതനുസരിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണമെന്നും അഡ്വ. ബബിത ബാല്‍രാജ്, റെനി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ബാലാവകാശ കമ്മീഷന്‍ ഡിഡിഇയോട് നിര്‍ദ്ദേശിച്ചു. നിയമപരമായ രീതിയിലല്ല മാനേജ്‌മെന്റ് നടപടി നടന്നതെന്നും ബാലവകാശ കമ്മീഷനും ഡിഡിഇ യും അറിയിച്ചു.
മുഴുവന്‍ സമയ കായിക പരിശീലനത്തിനായി സ്‌കൂളില്‍ നിന്ന് അവധിയെടുത്ത വിദ്യാര്‍ഥി പതിനഞ്ച് ദിവസത്തിലധികം സകൂളില്‍ ഹാജരായില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും ഗൗനിച്ചില്ല എന്നതുമാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ മാനേജ്‌മെന്റ് അജണ്ടകളുണ്ടെന്ന് വ്യക്തമാക്കി സ്‌കൂളിലെ മുന്‍ പി.ടി.എ. പ്രസിഡന്റ് കൂടിയായ കുട്ടിയുടെ രക്ഷിതാവു തന്നെ രംഗത്ത് വന്നിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിയമലംഘനങ്ങളെ താന്‍ ചോദ്യം ചെയ്തതിന് പ്രതികാര നടപടിയായി മകനെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് രക്ഷിതാവായ അനൂപ് ഗംഗാധരന്റെ പക്ഷം. കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ് നിയമങ്ങളില്‍ പൊതുവിദ്യാഭ്യാസവകുപ്പും കായികവകുപ്പും യോജിച്ച് തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അനൂപ് ഗംഗാധരന്‍ ട്രൂകോപ്പി തിങ്കിനോട് സംസാരിച്ചിരുന്നു. കുട്ടിയുടെ ബെസ്റ്റ് ഇന്ററസ്റ്റിന് പ്രാധാന്യം നല്‍കി നീതി ഉറപ്പാക്കിയ ബാലവകാശ കമ്മീഷന്റെ ചരിത്രപരമായ വിധിയില്‍ വളരെ സന്തോഷമുണ്ടെന്നും തന്റെ മകനെ പോലെ, വ്യത്യസ്ത കഴിവുകളുള്ള, എന്നാല്‍ സ്‌കൂളുകളില്‍ നിന്ന് നിരന്തരം അനീതി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി വേണ്ടിയാണ് ഈ പോരാട്ടമെന്നും അനൂപ് ഗംഗാധരന്‍ ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു.
"" ഈ പോരാട്ടം എനിക്കോ എന്റെ മകനോ വേണ്ടി മാത്രമല്ലായിരുന്നു എന്ന ബോധ്യമുള്ളതിനാല്‍ ഇതിനെ വ്യക്തിപരമായിട്ടുള്ള ഒരു പോരാട്ടമായി ഞാന്‍ കാണുന്നില്ല. സാധാരണക്കാരനായ ഒരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം ഇത്രയും ഉന്നത പദവിയിലുള്ള സ്‌കൂളിനെതിരെ പോരാടുക എന്നത് എളുപ്പമായ കാര്യമല്ല. ഒരു വിദ്യാര്‍ഥിയെ അന്യായമായ കാരണം പറഞ്ഞ് അധ്യയന വര്‍ഷത്തിന്റെ പകുതിക്ക് വെച്ച് പുറത്താക്കുന്നതിനു മുമ്പ് ഇനി എല്ലാ സ്‌കൂള്‍ മാനേജ്‌മെന്റുകളും നൂറും വട്ടം അതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഈ സന്ദേശം നല്‍കാന്‍ തന്നെയാണ് ഞങ്ങള്‍ ഈ പോരാട്ടവുമായി മുന്നോട്ടുപോയത്. അറ്റന്‍ഡന്‍സിന്റെ നൂലാമാലകളൊക്കെ ഉണ്ടെങ്കിലും അതിനൊക്കെ മുകളിലായി, കുട്ടികള്‍ക്കു കിട്ടേണ്ട സ്വാഭാവിക നീതിക്കു വേണ്ടിയാണ് ഞങ്ങള്‍ വാദിച്ചത്. മൂന്‍കൂറായി അനുവാദം കിട്ടിയതനുസരിച്ച് കായിക പരീശിലനത്തിന് പോയ ഒരു വിദ്യാര്‍ഥിയെ പിതാവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പുറത്ത് സ്‌കൂളില്‍ നിന്നു തന്നെ പുറത്താക്കുക എന്നത് വലിയൊരു അനീതിയാണ്. ബാലവകാശ കമ്മീഷന്‍ അത് കൃത്യമായി കാണുകയും പ്രതികരിക്കുകയും ചെയ്തു. കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ സ്‌കൂള്‍ അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട് എന്നു തന്നെയാണ് ബാലവകാശ കമ്മീഷനും വിലയിരുത്തുന്നത്.''
എങ്കിലും കായിക വിദ്യാര്‍ഥികള്‍ പുറത്ത് തന്നെയാണ്
മകനെ സ്‌കൂളിലേക്ക് തിരിച്ചെടുക്കാന്‍ ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും കായിക പരിശീലനങ്ങള്‍ക്കായി സ്‌കൂളുകളില്‍ നിന്ന് അവധിയെടുക്കേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌ന-പരിഹാരങ്ങളെക്കുറിച്ച് ഹിയറിങ്ങില്‍ തീരുമാനമായില്ല. സ്കൂള്‍ അന്തരീക്ഷത്തില്‍ ഉള്‍പ്പെടാതെ കായികപരിശീലനവുമായി വിദ്യാര്‍ഥികള്‍ മുന്നോട്ടു പോകുന്നതില്‍ പൂര്‍ണ്ണമായി യോജിപ്പില്ലെന്നാണ് ബാലവകാശ കമ്മീഷനും ഡി.ഡി.ഇ യും പറയുന്നത്. പൊതുവിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് എല്ലാ വിദ്യാര്‍ഥികളും സ്‌കൂള്‍ അന്തരീക്ഷത്തില്‍ ഉള്‍പ്പെടേണ്ടതുണ്ട്. അതല്ലാതെ സമാന്തരമായിട്ട് സ്വയം പഠിക്കുന്നതില്‍ കാര്യമില്ലെന്നാണ് ഡി.ഡി.ഇ ഹിയറങ്ങില്‍ അറിയിച്ചത്. എന്നാല്‍ ഈ വര്‍ഷം കുട്ടിക്ക് തന്റെ പഠനം തുടരാമെന്നും എന്നാല്‍ അടുത്ത വര്‍ഷം മറ്റൊരു ഓപ്ഷന്‍ കണ്ടെത്തണമെന്നുമാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
ഹൈക്കോടതിയെ സമീപിക്കും
നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലും നിയമവ്യവസ്ഥിതിയിലും നിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലവനുമായി മുന്നോട്ടുപോകാനാവില്ല. വ്യത്യസ്ത കഴിവുകളുള്ള എല്ലാ വിദ്യാര്‍ഥികളെയും ഒരേ അച്ചില്‍ വാര്‍ത്തെടുക്കാനാണ് കാലാഹരണപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ശ്രമിക്കുന്നത്. എന്നാല്‍ കായിക തല്‍പ്പരരായ വിദ്യാര്‍ഥികളെ മറ്റുള്ള വിദ്യാര്‍ഥികളുമായി താരത്മ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അനൂപ് ഗംഗാധരന്‍ പറയുന്നത്.
കായിക പരിശീലനങ്ങള്‍ക്ക് ആവശ്യമായ നിരന്തര പിന്തുണ സ്‌കൂള്‍ അന്തരീക്ഷങ്ങളില്‍ നിന്ന് കിട്ടണമെന്നില്ല. അതിന് കായികതല്‍പ്പരരായ വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കുന്ന രീതിയില്‍ നിയമവ്യവസ്ഥിതികളില്‍ മാറ്റം വരേണ്ടതുണ്ട്. ഈ പ്രശ്‌നത്തെ ഗൗരവമായി കാണുന്നതിന് ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു. കായിക തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് എന്തു നിയമപരിരക്ഷയാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. നിലവിലെ നിയമവ്യവസ്ഥിതി അനുസരിച്ച് പുറത്താകുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ നിയമങ്ങളില്‍ കൊണ്ടുവരാന്‍ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കുമെന്നും അനൂപ് ഗംഗാധരന്‍ വ്യക്തമാക്കി.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Mar 28, 2023
10 Minutes Read
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
ഫേവര്‍ ഫ്രാന്‍സിസ്
Mar 04, 2023
3 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read