പാത്തുവും ശങ്കരനും ഒരു ആവാസ വ്യവസ്ഥയാണ്. അവിടെ ജീവലോകത്തിൻ്റെ എല്ലാതരം കൗതുകങ്ങളും കാണാം. മുൻവിധികളില്ലാതെ കുഞ്ഞുങ്ങളോട് സംസാരിക്കുന്ന പരിപാടിയാണ് kuttees.thinkers. പാത്തു എന്ന് വിളിക്കുന്ന അരുവി എലനോറിനോടാണ് ഇക്കുറി സംസാരം. റിമ മാത്യു സംവിധാനം ചെയ്ത A Very Normal Day Of Wonders എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് മുംബ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചൈൽഡ് ആർട്ടിസ്റ്റ് അവാർഡ് ലഭിച്ചത് പാത്തുവിനാണ്. പാത്തുവിൻ്റെ വർത്തമാനങ്ങളിലൂടെയുള്ള സ്വാഭാവിക സഞ്ചാരമാണിത്. ആർട്ടിസ്റ്റുകളായ അരുണിമയുടേയും അർജ്ജുൻ്റേയും മക്കളാണ് അഞ്ചും നാലും വയസ്സുകാരായ പാത്തുവും ശങ്കരനും.
