എം.ടി. വാസുദേവൻ നായരുടെ ‘ഷെർലക്’ എന്ന കഥയ്ക്ക് ദേവപ്രകാശ് ചിത്രം വരയ്ക്കുന്നത് നോക്കിനിൽക്കുന്ന കുട്ടി.

റഷ്യയിൽനിന്ന്
കുളമാവിലേക്കുവന്ന
മൃഗങ്ങൾ

‘‘ഇടുക്കി കുളമാവിലുള്ള എൻെറ കുട്ടിക്കാലത്ത് റഷ്യൻ പുസ്തകങ്ങൾ വായിച്ചും കണ്ടും വളർന്നതുകൊണ്ടാവാം പ്രകൃതിയും മൃഗങ്ങളും ആയിരുന്നു എനിക്ക് വരയ്ക്കാൻ ഏറ്റവും ഇഷ്ടം’’- ചിത്രകാരൻ ദേവപ്രകാശ് എഴുതുന്നു.

ഷ്യൻ ബാലസാഹിത്യ പുസ്തകങ്ങളും അവയിലെ ചിത്രങ്ങളുമാണ് എന്നെ ബാലസാഹിത്യ ചിത്രീകരണ രംഗത്തേക്ക് എത്തിക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള നിരവധി ചിത്രകാരരും പ്രസാധകരും ഈ ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. വളരെ കുറഞ്ഞ വിലയ്ക്ക് അച്ചടിച്ച ധാരാളം മനോഹരമായ പുസ്തകങ്ങൾ ഇന്ത്യ - സോവിയറ്റ് സാംസ്കാരികബന്ധത്തിൻെറ ഭാഗമായി ഇന്ത്യയിൽ ലഭ്യമായിരുന്നു. ആ പുസ്തകങ്ങളിലെല്ലാം നിറയെ ചിത്രങ്ങളുണ്ടായിരുന്നു. ചെറുപ്പം മുതലേ അവയിലെ കഥകൾ വായിക്കുന്നതിനേക്കാൾ ചിത്രീകരണങ്ങൾ കാണുന്നതായിരുന്നു എനിക്ക് കൂടുതലിഷ്ടം. അവയിലെ ചിത്രങ്ങൾ ഇന്ത്യയിലെ കുട്ടികൾക്ക് പുതിയൊരു ദൃശ്യലോകം തുറന്നുകൊടുത്തു.

കേരളത്തിലെ പല ബാലസാഹിത്യകാരരും കുട്ടികൾക്കുവേണ്ടി പുതിയ ആശയങ്ങൾ കൊണ്ടുവരാറില്ല എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള വിഷയങ്ങളൊന്നും എഴുത്തുകാർ കൈകാര്യം ചെയ്യുന്നില്ല.

റഷ്യൻ ചിത്രകാരർ കുറച്ച് വരകളിൽ തന്നെ കഥാപാത്രങ്ങളുടെ വികാരം പ്രകടിപ്പിക്കുമായിരുന്നു. അതിൻെറ സ്വാധീനം പിന്നീട് ഇന്ത്യൻ ബാലമാസികകളിലും കാണാം. ഉദാ: വലിയ കണ്ണുകൾ, സുന്ദരമായ മുഖഭാവങ്ങൾ, ചലനമുള്ള ശരീരഭാഷ, കുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്ന ലളിതരൂപങ്ങൾ.

ഈ ശൈലി പിന്നീട് ഇന്ത്യൻ ചിത്രകാരരുടെ കാർട്ടൂൺവരകളിലും ബാലകഥാചിത്രങ്ങളിലും വ്യാപകമായി കാണപ്പെട്ടു. റഷ്യൻ ബാലസാഹിത്യത്തിൽ ചിത്രം വെറും അലങ്കാരം മാത്രമല്ല, കഥയുടെ ഭാഗമായിരുന്നു. പല ഇന്ത്യൻ ചിത്രകാരരും സോവിയറ്റ് പുസ്തകങ്ങൾ പഠിച്ചുകൊണ്ടാണ് വളർന്നത്. പിന്നീട് ഇന്ത്യൻ നാട്ടുശൈലി, ഇന്ത്യൻ വസ്ത്രധാരണം, ഗ്രാമീണജീവിതം, ദേശീയകഥകൾ എന്നിവ Visual composition ഉപയോഗിച്ച് വരയ്ക്കാൻ തുടങ്ങി. ഇതോടെ ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ബാലചിത്രീകരണശൈലി രൂപപ്പെട്ടു.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

എന്തുകൊണ്ടാണ് റഷ്യൻ ചിത്രങ്ങൾ കുട്ടികളെ ആകർഷിച്ചതെന്ന് പറയാം:

  1. ഭയപ്പെടുത്താത്തവയായിരുന്നു.

  2. സ്നേഹമുള്ള കഥാപാത്രങ്ങളായിരുന്നു.

  3. പ്രകൃതിയോട് ചേർന്നിരുന്നു.

  4. കുട്ടികളുടെ കാഴ്ചപ്പാട് മാനിച്ചിരുന്നു.

  5. നിറങ്ങളും രൂപങ്ങളും സൃഷ്ടിപരത വളർത്തുന്നതായിരുന്നു.

ഇന്നും ആ റഷ്യൻ സ്വാധീനം എന്നിലുണ്ട്. Vintage soviet illustration, Retro children’s book art, Textured water colour എന്നിവയിൽ നിന്നും ഇപ്പോഴും പ്രചോദനം കൊള്ളുന്നുണ്ട്.

റഷ്യൻശൈലി കണ്ടുവളർന്ന ഇന്ത്യയിലെ ചിത്രകാരർ സ്വന്തം നാട്ടുശൈലികൾ ഉപയോഗിക്കാൻ തുടങ്ങി.

  • മുണ്ടും നേരിയതും.

  • നാടൻവീടുകൾ.

  • തെങ്ങുകൾ.

  • കായൽ.

  • നാട്ടുമൃഗങ്ങൾ.

ഇവയെല്ലാം ബാലസാഹിത്യചിത്രങ്ങളിൽ കൂടുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. Retro soviet children’s illustration-ലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ഇടുക്കി കുളമാവിലുള്ള എൻെറ കുട്ടിക്കാലത്ത് റഷ്യൻ പുസ്തകങ്ങൾ വായിച്ചും കണ്ടും വളർന്നതുകൊണ്ടാവാം പ്രകൃതിയും മൃഗങ്ങളും ആയിരുന്നു എനിക്ക് വരയ്ക്കാൻ ഏറ്റവും ഇഷ്ടം. ഞാൻ വരച്ച മിക്ക ബാലസാഹിത്യപുസ്തകങ്ങളും ഇത്തരം ചിത്രങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഇത്തരം ചിത്രങ്ങളുള്ള പുസ്തകങ്ങൾ വരയ്ക്കാൻ പുസ്തക പ്രസാധകരോട് ഞാൻ ചോദിച്ച് വാങ്ങുമായിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (NBT), പുസ്തകങ്ങളിൽ വളരെ നല്ല ചിത്രങ്ങൾ കാണാൻ കഴിയും.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

കേരളത്തിലെ പല ബാലസാഹിത്യകാരരും കുട്ടികൾക്കുവേണ്ടി പുതിയ ആശയങ്ങൾ കൊണ്ടുവരാറില്ല എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള വിഷയങ്ങളൊന്നും എഴുത്തുകാർ കൈകാര്യം ചെയ്യുന്നില്ല. ‘മമ്മൂട്ടി’, പെട്ടി, കുട്ടി’ എന്ന ശൈലി കടം എടുത്ത് പറയുകയാണെങ്കിൽ ‘അപ്പൂപ്പൻ, അമ്മൂമ്മ, കുട്ടി’ എന്ന ശൈലിയിലാണ് ഇപ്പോഴും നമ്മുടെ ബാലസാഹിത്യം പിന്തുടരുന്നത്.

ബാലസാഹിത്യ പുസ്തകചിത്രീകരണരംഗത്ത് കേരളത്തിലെ സമകാലികരായ ചിത്രകാരർ കുറച്ച് പേർ മാത്രമേ സംഭാവന നൽകാറുള്ളൂ. പലപ്പോഴും ഈ രംഗത്തുള്ള പ്രതിഫലമാണ് പ്രശ്നം എന്നാണ് തോന്നുന്നത്. ചില പ്രസാധകരൊഴിച്ച് മറ്റാരും ചിത്രീകരണങ്ങൾക്ക് നല്ല പ്രതിഫലം കൊടുക്കാറില്ല. ഇപ്പോൾ വിവിധ പ്രസിദ്ധീകരണങ്ങൾക്കായി ഇലസ്ട്രേഷൻ ചെയ്യുന്ന ഫ്രീലാൻസ് ഇലസ്ട്രേറ്റർക്ക് മാസം ചുരുങ്ങിയത് 50,000 രൂപയെങ്കിലും കിട്ടാനുള്ള സാഹചര്യമുണ്ട്. നിരവധി ബാലപുസ്തകങ്ങളാണ് ഓരോ മാസവും ഇറങ്ങുന്നത്. ബാലസാഹിത്യ ചിത്രീകരണരംഗത്ത് ഒട്ടനവധി സാധ്യതകളാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇതാരും മനസ്സിലാക്കുന്നില്ല.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

Comments