ഫ്‌ളോറിഡയിൽ നാശം വിതച്ച ഹെലീൻ ചുഴലിക്കാറ്റിന് കാരണമെന്ത് ?

മേരിക്കയുടെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത നാശം വിതക്കുകയാണ് ഹെലീൻ ചുഴലിക്കാറ്റ്. 64 മരണങ്ങളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫ്‌ളോറിഡയിൽ കനത്ത നാശം വിതച്ച ഹെലീൻ ജോർജിയ നഗരത്തിലെ അറ്റ്‌ലാൻഡിലേക്ക് നീങ്ങുന്നതായും റിപ്പോർട്ട് പുറത്തു വന്നിരുന്നു. ചുഴലികാറ്റിനെ തുടർന്ന് വ്യാഴാഴ്ച മുതൽ ജോർജ്ജിയ, കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഹെലീൻ ചുഴലിക്കാറ്റ് തീരം തൊട്ടത്. അത്യന്തം അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായിട്ടാണ് ഹെലീൻ തീരംതൊട്ടത്. അമേരിക്കയിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റുകളെ കുറിച്ച് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് സംസാരിക്കുന്നു.

മുഹമ്മദ് അൽത്താഫ്: അമേരിക്കയിൽ കടുത്ത നാശം വിതച്ചാണ് ഹെലീൻ ചുഴലിക്കാറ്റ് (Helene Hurricane) വീശിയത്. എന്ത് കൊണ്ടാണ് അമേരിക്കയിലെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രധാനമായും ഫ്‌ളോറിഡയിൽ (Florida) ചുഴലിക്കാറ്റ് ഇത്രയധികം നാശമുണ്ടാക്കുന്നത് ?

ഡോ.എസ് അഭിലാഷ്: മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലാണ് ഹെലീൻ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തെത്തിയത്. ഇന്ത്യയിലുണ്ടായ ചുഴലികാറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ Super cyclone stage ലേക്ക് എത്തിയ ചുഴലികാറ്റായി ഹെലീൻ പരിഗണിക്കാം. ഇന്ത്യയിലുണ്ടായ Super Cyclone കളുടെ ഏകദേശം അടുത്തെത്തിയ ചുഴലിക്കാറ്റാണ് ഫ്‌ളോറിഡയിലും ഇപ്പോൾ വീശിയിരിക്കുന്നത്. ആഗോളതാപനം ( Global Warming) കാരണം സമുദ്രത്തിലെ താപനില കൂടി നിൽക്കുന്നതാണ് ഇത്തരം ചുഴലിക്കാറ്റുകൾ കൂടുതൽ സംഭവിക്കാനുള്ള പ്രധാന കാരണം. ഒറ്റ ദിവസം കൊണ്ട് രണ്ട് മൂന്ന് സ്റ്റേജ് കടക്കാൻ മാത്രം ശക്തിയുള്ള കാറ്റുകളാണ് ഇവിടെ സംഭവിക്കുന്നത്. അതായത് കാറ്റഗറി 1 ൽ നിന്ന് കാറ്റഗറി 4 ൽ എത്താൻ ഒറ്റ ദിവസമാണ് എടുത്തിരിക്കുന്നത്. മൂന്ന് സ്‌റ്റേജ് മറികടക്കാൻ 24 മണിക്കൂർ മാത്രമാണ് എടുത്തത്. സാധാരണഗതിയിൽ രണ്ട് മൂന്ന് ദിവസമെടുത്താണ് ഓരോ ചുഴലിക്കാറ്റും ഓരോ കാറ്റഗറി കടക്കുന്നത്. ഓരോ കാറ്റഗറിക്കും ഓരോ വിന്റ് സ്പീഡ് (Wind Speed) ഉണ്ട്.

വളരെ പെട്ടന്നാണ് കാറ്റിന്റെ വേഗത മാറുന്നത്. വ്യാഴാഴ്ച രാത്രി തീരം തൊട്ട ഹെലീൻ മണിക്കൂറിൽ ഇരുന്നൂറിലധികം കിലോമീറ്റർ വേഗതയിലാണ് വീശിയത്. എങ്ങനെയാണ് ചുഴലിക്കാറ്റുകൾ ഇത്ര പെട്ടന്ന് വലിയ വിപത്തായി മാറുന്നത് ?

ഒറ്റ ദിവസം കൊണ്ട് രണ്ട് മൂന്ന് സ്റ്റേജ് കടക്കാൻ ശേഷിയുള്ള ചുഴലിക്കാറ്റുകളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഓഖി ചുഴലിക്കാറ്റെല്ലാം അങ്ങനെ സംഭവിച്ചിട്ടുള്ളതാണ്. സമുദ്രത്തിന്റെ താപനില ഉയർന്നു നിൽക്കുന്നത് കൊണ്ടും ആഗോളതാപനം കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. സമുദ്രത്തിൽ നിന്നാണ് ചുഴലിക്കാറ്റിലനുള്ള എനർജി (Energy) എടുക്കുന്നത്. കൺസിസ്റ്റൻഡായി എനർജി ലഭിക്കുന്നതോടെ ചുഴലി വളരെ അപകടകരവും വളരെ പെട്ടന്ന് വേഗത കൂടുന്നതുമാകുന്നു. വേഗത വളരെ പെട്ടന്ന് തന്നെ രണ്ട് മൂന്ന് മടങ്ങ് വർധിച്ച് രണ്ട് മൂന്ന് സ്റ്റേജ് മറികടക്കുമ്പോൾ അതിനെ നേരിടാനുള്ള സമയം കൃത്യമായി ലഭിക്കുന്നില്ല എന്നത് കൊണ്ടാണ് അപകട നില വർധിക്കുന്നത്. രണ്ട് മൂന്ന് ദിവസമെടുത്താണ് വേഗത കൂടുന്നതെങ്കിൽ ഓരോ ദിവസത്തെയും കാറ്റിന്റെ വേഗത കണക്കാക്കി മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. എന്നാൽ ഒരു ദിവസം കൊണ്ട് വളരെ വേഗത്തിൽ കാറ്റഗറി 1 ൽ നിന്ന് 4 ലേക്ക് ചുഴലിക്കാറ്റെത്തുമ്പോൾ മുൻകരുതൽ സ്വീകരിക്കാൻ കഴിയുന്നില്ല. ചില സമയങ്ങളിൽ ചുഴലിക്കാറ്റ് കാറ്റഗറി 5 ൽ വരെ എത്തുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ( Climate Change ) ഒരു പ്രശ്‌നമാണ്. ഇതേ സ്ഥലത്ത് 2005 ൽ ഡെന്നീസ് എന്ന ചുഴലിക്കാറ്റ് ഉണ്ടായിട്ടുണ്ട്. കത്രീന, വിൽമ, റീത, മരിയ എന്നിങ്ങനെ ഒത്തിരി ചുഴലിക്കാറ്റുകൾ ഫ്‌ളോറിഡയിൽ ഉണ്ടായിട്ടുണ്ട്. ഫ്‌ളോറിഡയിൽ ഇതിന് മുമ്പും ഹെലീൻ പോലെ വലിയ ചുഴലിക്കാറ്റുകൾ ഉണ്ടായിട്ടുണ്ട്.

കാറ്റിന്റെ വേഗതയോടൊപ്പം  Storm Surge , Coastal Flood, തീവ്ര മഴ  എല്ലാം പ്രശ്‌നമായി മാറുന്നു. ജീവനും സ്വത്തിനുമെല്ലാം ഭീഷണിയുള്ള രീതിയിലാണ് കാറ്റ് വീശുന്നത്.
കാറ്റിന്റെ വേഗതയോടൊപ്പം Storm Surge , Coastal Flood, തീവ്ര മഴ എല്ലാം പ്രശ്‌നമായി മാറുന്നു. ജീവനും സ്വത്തിനുമെല്ലാം ഭീഷണിയുള്ള രീതിയിലാണ് കാറ്റ് വീശുന്നത്.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും എങ്ങനെയാണ് വലിയ ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്നത് ?

കാലാവസ്ഥാ വ്യതിയാനം കൊണ്ട് സംഭവിക്കുന്ന rapid intensification ഉം ഹെലീൻ ചുഴലിക്കാറ്റിൽ ഫ്‌ളോറിഡയിൽ ഉണ്ടായിട്ടുണ്ട്. അതെ പോലെ വലിയ തോതിലുള്ള കാറ്റാണ് ഇതിന്റെ മറ്റൊരു പ്രധാന പ്രശ്‌നം. കേരളത്തെ പോലെയുള്ള സ്ഥലമാണ് ഫ്‌ളോറിഡ. Low Lying Land കൂടുതലുള്ള പ്രദേശമാണ് ഇത്. കോസ്റ്റൽ പ്രദേശങ്ങളെല്ലാം Low Lying ആണ്. അത് കൊണ്ട് തന്നെ ഇവിടെ Storm Surge എന്ന പ്രശ്‌നവും ഉണ്ടാകുന്നു. ചുഴലിക്കാറ്റുണ്ടാകുന്ന സമയത്ത് വെള്ളം കരയിലേക്ക് കയറുന്നതിനെയാണ് Storm Surge എന്ന് പറയുന്നത്. സമുദ്രനിരപ്പിൽ നിന്ന് രണ്ട് മുതൽ മൂന്ന് മീറ്ററോളം ഉയരത്തിലാണ് വെള്ളം കയറുക. അതും Coastal Flood ഉണ്ടാകാനുള്ള പ്രധാന കാരണമാണ്. അതിനും കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണം. ആഗോളതാപനം കാരണം 30 മുതൽ 50 സെന്റിമീറ്റർ സമുദ്രനിരപ്പ് ഉയർന്നിട്ടുണ്ട്. അതിന്റെ മുകളിലാണ് രണ്ട് മൂന്ന് മീറ്റർ ഉയരത്തിൽ Storm Surge ഉണ്ടാകുന്നത്. ഇത് കൂടുതൽ പ്രദേശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ട്. ഇപ്പോൾ കാറ്റഗറി 1 ആയി കാറ്റ് മാറിയിട്ടുണ്ട്. പക്ഷെ ഇന്റൻസിറ്റി കുറവാണെങ്കിലും കാറ്റ് പോകുന്ന പ്രദേശങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത ഉണ്ടാകുന്നുണ്ട്. Multiple Threats ആണ് ആഗോളതാപനം കൊണ്ട് ചുഴലിക്കാറ്റിൽ സംഭവിക്കുന്നത്. പണ്ട് കാലങ്ങളിൽ കാറ്റിന്റെ വേഗത മാത്രമായിരുന്നു പ്രശ്‌നമായിരുന്നതെങ്കിൽ ഇപ്പോൾ കാറ്റിന്റെ വേഗതയോടൊപ്പം Storm Surge , Coastal Flood, തീവ്ര മഴ എല്ലാം പ്രശ്‌നമായി മാറുന്നു. ജീവനും സ്വത്തിനുമെല്ലാം ഭീഷണിയുള്ള രീതിയിലാണ് കാറ്റ് വീശുന്നത്.

ഇപ്പോഴുള്ള പ്രധാന പ്രശ്‌നം കാറ്റഗറി 4 വരെയും കാറ്റഗറി 5 വരെയും വളരെ പെട്ടന്ന് സ്റ്റേജ് മറികടക്കുന്നു എന്നതാണ്. ചുഴലിക്കാറ്റിന്റെ ഡെഫിനിഷന്റെ കാറ്റഗറി തന്നെ മാറ്റേണ്ട രീതിയാണ് ഇപ്പോഴുള്ളത്.
ഇപ്പോഴുള്ള പ്രധാന പ്രശ്‌നം കാറ്റഗറി 4 വരെയും കാറ്റഗറി 5 വരെയും വളരെ പെട്ടന്ന് സ്റ്റേജ് മറികടക്കുന്നു എന്നതാണ്. ചുഴലിക്കാറ്റിന്റെ ഡെഫിനിഷന്റെ കാറ്റഗറി തന്നെ മാറ്റേണ്ട രീതിയാണ് ഇപ്പോഴുള്ളത്.

എങ്ങനെയാണ് ചുഴലിക്കാറ്റുകളെ തരം തിരിക്കുന്നത് ? ലോകത്ത് എല്ലായിടത്തും ഒരു പോലെയാണോ ചുഴലിക്കാറ്റിനെ തരംതിരിക്കുന്നത് ?

കാറ്റിന്റെ വേഗത അനുസരിച്ചാണ് കാറ്റഗറി തിരിക്കുന്നത്. ഓരോ സമുദ്രമേഖലയിലും Classification വ്യത്യസ്ഥമാണ്. Atlantic ൽ ആണ് Hurricane Category 1,2,3,4 എന്നിങ്ങനെ പറയുന്നത്. കാറ്റഗറി 5 വരെയാണ് കാറ്റിന്റെ വേഗത ഡിഫൈൻ ചെയ്തതെങ്കിലും കാറ്റഗറിയുടെ നമ്പർ കൂട്ടേണ്ട സ്ഥിതി വന്നിട്ടുണ്ട്. ഇപ്പോൾ സംഭവിക്കുന്ന എല്ലാ ചുഴലിക്കാറ്റും കാറ്റഗറി 5 മറികടക്കുന്നുണ്ട്. വീണ്ടും 6 എന്ന കാറ്റഗറി ഡിഫൈൻ ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായത്. മാക്‌സിമം കാറ്റഗറി 5 ആണ് ഇപ്പോൾ ഡിഫൈൻ ചെയ്തത്. 1979 ൽ പെസഫികിൽ മണിക്കൂറിൽ 330 കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോഴുള്ള പ്രധാന പ്രശ്‌നം കാറ്റഗറി 4 വരെയും കാറ്റഗറി 5 വരെയും വളരെ പെട്ടന്ന് സ്റ്റേജ് മറികടക്കുന്നു എന്നതാണ്. ചുഴലിക്കാറ്റിന്റെ ഡെഫിനിഷന്റെ കാറ്റഗറി തന്നെ മാറ്റേണ്ട രീതിയാണ് ഇപ്പോഴുള്ളത്.

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഉണ്ടാകുമ്പോൾ Tropical Storm, Depression Cyclone, Deep Depression Cyclone, Cyclonic Storm, Severe Syclonic Storm, Extremely Severe Cyclonic Storm, Super Cyclonic Storm എന്നിങ്ങനെയാണ് Classification ചെയ്യുന്നത്. ഇവിടുത്തെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുള്ള കാറ്റ് അറ്റ്‌ലാൻഡികിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുള്ള കാറ്റിന് തുല്യമായിരിക്കും. ഓരോ സമുദ്ര മേഖലയിലും അതാത് ഏജൻസികളാണ് Category നിർവചിക്കുന്നത്. അമേരിക്കയിൽ National Hurricane Center (N.H.C) ആണ് ചുഴലിക്കാറ്റിന്റെ Category നിർവചിക്കുന്നത്. Western Pacific ൽ Joint Typhoon Warning Center (J.T.W.C) ആണ് ഇത് ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ India Meteorological Departmetnt ആണ് ചുഴലിക്കാറ്റിന്റെ Category നിർവചിക്കുന്നത്. അങ്ങനെ ഓരോ സമുദ്രമേഖലയിലും Classification വ്യത്യസ്ഥമാണെങ്കിലും കാറ്റിന്റെ ഗതി ഏകദേശം സമാനമാണ്.

Comments