ചരിത്രത്തിലിതിനു മുൻപുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ചൂടിലൂടെയാണ് കേരളം കടന്നുപോകുന്നത്. കാലാവസ്ഥാ അടിയന്തിരാവസ്ഥ എന്നു വിശേഷിപ്പിക്കാവുന്ന കാലാവസ്ഥാപ്രതിസന്ധി ലോകം അഭിമുഖീകരിക്കുന്നതിൻ്റെ തുടർച്ച തന്നെയാണ് കേരളത്തിലെ ഉഷ്ണതരംഗം.

കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും ചെറുക്കാനുള്ള പ്രാദേശികമായ ശ്രമങ്ങൾ നയപരമായും പ്രായോഗികമായും ഭരണകൂടവും ജനങ്ങളും ഒരുപോലെ കൈക്കൊള്ളേണ്ടതിൻ്റെ ആവശ്യത്തെക്കുറിച്ച് പറയുകയാണ് കുസാറ്റിലെ അഡ്വാൻസ്ഡ് സെൻ്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ചിൻ്റെ ഡയറക്ടറായ ഡോ. എസ്. അഭിലാഷ്.

എന്താണ് ഉഷ്ണതരംഗം? ഹീറ്റ് ഇൻ്റക്സ് എന്താണ്? ദക്ഷിണേഷ്യൻ മേഖലയിൽ ഇപ്പോൾ നിലനിൽക്കുന്ന കാലാവസ്ഥാ എന്താണ്? സമുദ്രജലത്തിൻ്റെ ചൂട് അസ്വാഭാവികമായി കൂടുമ്പോൾ എന്താണ് സംഭവിക്കുന്നത്? എൽനിനോ പ്രതിഭാസം എങ്ങനെയാണ് കാലാവസ്ഥയെ സ്വാധീനിക്കുന്നത്? ഗൾഫ് രാജ്യങ്ങളില കനത്ത മഴയ്ക്ക് കാരണമെന്താണ്? എന്താണ് ആൻ്റി സൈക്ലോണിക് സർക്കുലേഷൻ? കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങളുടേയും മനുഷ്യരുടേയും മുൻഗണന എന്തായിരിക്കണം? തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സമഗ്രമായും ശാസ്ത്രീയമായും സംസാരിക്കുന്നു.

Comments