കേരളത്തിന്​ താങ്ങാനാകില്ല ഇങ്ങനെയൊരു മഴ

കുറച്ചുകാലമായി കേരളത്തിൽ പണ്ടുകാലത്തെ പോലെയല്ല മഴക്കാലത്തിന്റെ സമയവും മഴയുടെ പെയ്ത്ത് രീതിയും. അതിതീവ്രമായ മഴയുടെ തോത് വളരെയധികം വർധിച്ചിരിക്കുന്നു. കുറഞ്ഞ സമയത്ത് കൂടിയ അളവിൽ പെയ്യുന്ന മഴ പ്രളയത്തിന് കാരണമാവുകയും ചെയ്യുന്നു.

പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് രൂപപ്പെടുന്ന ഉയരം കൂടിയ കൂമ്പാര മേഘങ്ങളാണ് അതിശക്തമായ മഴയ്ക്കും മിന്നലിനും കാരണമാകുന്നത്. കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കേരള തീരത്ത് വർധിക്കുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ നടത്തിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നത്.

2018-ലെ പ്രളയമുണ്ടായത് മേയ് മാസം മുതൽ തുടർന്ന മഴ ആഗസ്‌റ്റോടെ അതിതീവ്രമായി മാറിയാണ്. എന്നാൽ കൂമ്പാര മേഘങ്ങളും ലഘു മേഘവിസ്‌ഫോടനവുമാണ് 2019-ലെ പ്രളയത്തിന് കാരണമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Comments