കാലാവസ്ഥാ മാറ്റങ്ങളോടുള്ള സർക്കാരുകളുടേയും സമൂഹത്തിൻ്റെയും വ്യക്തികളുടേയും സമീപനം അടിയന്തരമായി പുതുക്കിപ്പണിയേണ്ടതുണ്ട് എന്ന് പറയുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊ.എസ്. അഭിലാഷ്. കാലാവസ്ഥാ പ്രവചനത്തിന് തീരദേശ മേഖലയിലും പശ്ചിമഘട്ടത്തിലെ പല മേഖലകളിലും ഫലപ്രദമായി പ്രായോഗിച്ച് വിജയിച്ച മോഡലുകൾ പ്രൊഫ അഭിലാഷിൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രവചന മോഡലുകളെ സംസ്ഥാനം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഉൾക്കൊണ്ട് വികസന നയങ്ങളിൽ ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാവണം. ഒപ്പം ജില്ലാ തലത്തിലും പഞ്ചായത്തു തലത്തിലുമുള്ള ആസൂത്രണങ്ങൾ നടക്കുകയും വേണം.
