മൺസൂണിന്
എന്താണ്
സംഭവിക്കുന്നത്?

മൺസൂണിനെ പിടിച്ചുവലിക്കുന്ന ന്യൂനമർദ്ദമേഖലകളും ന്യൂനമർദ്ദങ്ങളും ഇല്ലാതിരുന്നിട്ടും കഴിഞ്ഞ ഒരാഴ്ച കേരളത്തിൽ നല്ല തോതിൽ മഴ കിട്ടി. അതൊരുപക്ഷെ, ആഗോളതാപനം വഴി, കൂടുതൽ നീരാവി അന്തരീക്ഷത്തിലെത്തിയതുകാരണം കൂടുതൽ കട്ടിയുള്ള മേഘങ്ങൾ രൂപംകൊള്ളുന്നതുമൂലം സംഭവിക്കുന്നതാകാം. പക്ഷെ, ഇത്തരമൊരു തുടക്കം വെച്ചുകൊണ്ട് അടുത്ത നാലുമാസം എന്തു സംഭവിക്കും എന്ന് പ്രവചിക്കാനാകില്ല- പ്രൊഫ. എസ്. അഭിലാഷ്‌ എഴുതുന്നു.

ഷ്യയുടെയും ആഫ്രിക്കയുടെയും ഭൂമിശാസ്ത്രവും ഭൂപ്രകൃതിയുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ കാലാവസ്ഥാ സംവിധാനമാണ് മൺസൂൺ. അതുകൊണ്ടുതന്നെ ഈ മേഖലയുടെ ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും ഇന്ത്യൻ മൺസൂണിന്റെ ദിശയെയും ശക്തിയെയും നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ്.

ഏഷ്യൻ കരഭാഗത്തിന്റെ വ്യാപ്തി, ഹിമാലയം- തിബറ്റ് പീഠഭൂമികൾ, ആഫ്രിക്കയിലെ ഉയർന്ന പ്രദേശങ്ങൾ ഇതെല്ലാം ചേർന്നാണ് മൺസൂണിനെ രൂപപ്പെടുത്തുന്നത്. ഭൂഖണ്ഡങ്ങളും കരയും സമുദ്രങ്ങളും അന്തീരക്ഷവും ഭൂപ്രകൃതിയും തമ്മിലുള്ള സങ്കീർണമായ പരസ്പരപ്രവർത്തനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞുവന്ന കാലാവസ്ഥാവ്യൂഹമാണ് മൺസൂൺ സിസ്റ്റം.

ദക്ഷിണാർഥഗോളത്തിലെ മഡഗാസ്‌കർ ദ്വീപിനോടുചേർന്ന അതിമർദ്ദമേഖലയിൽനിന്നുള്ള വായുപ്രവാഹമാണ് മൺസൂൺ കാറ്റായി ഇന്ത്യയിലേക്കു വരുന്നത്. അതോടൊപ്പം, സ്പ്രിങ് സമയത്ത്, മിഡിലീസ്റ്റ് മുതൽ വിശാലമായ ഭൂമി ചൂടാകുന്നതുമൂലമുണ്ടാകുന്ന താപന്യൂനമർദ്ദം, ദക്ഷിണാർഥഗോളത്തിലെ ഹൈപ്രഷർ സോണിലെ മർദ്ദം കൂടിയ പ്രദേശത്തുനിന്നുള്ള വായുപ്രവാഹം എന്നിവയെല്ലാം ചേർന്ന് ന്യൂനമർദ്ദമേഖലയിലേക്ക് പ്രവഹിക്കുന്ന ലാർജ് സ്‌കെയിൽ കാറ്റാണ് മൺസൂൺ.

ദക്ഷിണാർഥഗോളത്തിലെ മഡഗാസ്‌കർ ദ്വീപിനോടുചേർന്ന അതിമർദ്ദമേഖലയിൽനിന്നുള്ള വായുപ്രവാഹമാണ് മൺസൂൺ കാറ്റായി ഇന്ത്യയിലേക്കു വരുന്നത്.
ദക്ഷിണാർഥഗോളത്തിലെ മഡഗാസ്‌കർ ദ്വീപിനോടുചേർന്ന അതിമർദ്ദമേഖലയിൽനിന്നുള്ള വായുപ്രവാഹമാണ് മൺസൂൺ കാറ്റായി ഇന്ത്യയിലേക്കു വരുന്നത്.

മൺസൂണിലുണ്ടാകുന്ന
മാറ്റങ്ങൾ

വർഷാവർഷ വ്യതിയാനങ്ങളുണ്ടെങ്കിൽ പോലും, സ്ഥിരതയാർന്ന കാലാവസ്ഥാസംവിധാനമായാണ് മൺസൂണിനെ പൊതുവേ കരുതിപ്പോന്നിരുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സമുദ്രങ്ങളും കരയും അന്തരീക്ഷവും ചൂടു പിടിക്കുന്നതും ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളും മൂലം കാലങ്ങളായി മൺസൂൺ സങ്കീർണമായ മാറ്റങ്ങൾക്ക് വിധേയമാണ്. അതിൽ ഏറ്റവും പ്രധാന മാറ്റം, മൺസൂണിന്റെ ശക്തി കുറയുന്നതാണ്. ട്രോപ്പിക്കൽ ഏരിയ മൊത്തം ചൂടുപിടിക്കുന്നതുകൊണ്ട്, വടക്കു- തെക്ക് മേഖലയിൽ ടെംപറേച്ചർ ഗ്രേഡിയന്റ് കുറയും. തെക്കും വടക്കും തമ്മിലുള്ള താപവ്യതിയാനമാണ് മർദ്ദത്തിലുള്ള വ്യത്യാസമായി രൂപപ്പെടുന്നതും കൂടുതൽ ശക്തിയുള്ള മൺസൂൺ കാറ്റുണ്ടാക്കുന്നതും.

മൺസൂൺ കാറ്റിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന മഴക്കുറവിനെ ആഗോളതാപനം മൂലമുണ്ടാകുന്ന അതിതീവ്രമഴ കൊണ്ട് കുറെയൊക്കെ നികത്താം. അങ്ങനെ വരുമ്പോൾ, ഒരു സീസണിലെ മൺസൂണിൽ മുഴുവൻ കിട്ടേണ്ട മഴയിൽ വലിയ മാറ്റം വന്നിട്ടില്ലെന്നു കാണാം.

താപം എല്ലാ പ്രദേശത്തും ഒരേപോലെ കൂടുന്നതുകൊണ്ട് ഗ്രേഡിയന്റ് കുറയുകയും ഓരോ വർഷവും മൺസൂൺ സർക്കുലേഷൻ ദുർബലമാകുകയും ചെയ്യും. ഉഷ്ണമേഖലാ ബെൽറ്റിൽ ആഗോളതാപനം മൂലം, ചൂട് കൂടിയ പ്രദേശങ്ങൾ വ്യാപിക്കുന്നതുമൂലം കാറ്റ് വരുന്ന മേഖല വടക്കോട്ട് നീങ്ങുന്നതായി പഠനങ്ങളുണ്ട്. പൊതുവേ മൺസൂണിന്റെ ശക്തി കുറയുന്നുണ്ടെങ്കിലും ആഗോളതാപനം മൂലം ചൂടു കൂടിയ അന്തരീക്ഷത്തിന് കൂടുതൽ നീരാവി ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. പക്ഷെ അത് അത്രയും മഴയായി പെയ്യുമെന്ന് പ്രതീക്ഷിക്കാനാകില്ല. രണ്ടോ മൂന്നോ ശതമാനമേ മഴയായി മാറുകയുള്ളൂ. എന്നാലും, ചൂട് കൂടിയ അന്തരീക്ഷം കൂടുതൽ നീരാവിയെ ഉൾക്കൊള്ളും, അത് ഘനീഭവിക്കുമ്പോൾ അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ട്.

മൺസൂൺ കാറ്റിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന മഴക്കുറവിനെ ആഗോളതാപനം മൂലമുണ്ടാകുന്ന അതിതീവ്രമഴ കൊണ്ട് കുറെയൊക്കെ നികത്താം. അങ്ങനെ വരുമ്പോൾ, ഒരു സീസണിലെ മൺസൂണിൽ മുഴുവൻ കിട്ടേണ്ട മഴയിൽ വലിയ മാറ്റം വന്നിട്ടില്ലെന്നു കാണാം. 10-15 ശതമാനം മഴ കൂടാനും കുറയാനുമുള്ള സാധ്യതയുണ്ടെങ്കിൽ പോലും, ഈ ചെറിയ കുറവിനെ അതിതീവ്രമഴ കൊണ്ട് നികത്താനാകുന്നുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ മഴദിനങ്ങളുടെ എണ്ണം കുറയും. ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമായുള്ള അതിതീവ്രമഴയുടെ പെയ്ത്തിലേക്ക് മഴയുടെ രീതി മാറും. അത് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഡ്രെയിനേജ് ബ്ലോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും.

മൺസൂൺ കാറ്റിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന മഴക്കുറവിനെ ആഗോളതാപനം മൂലമുണ്ടാകുന്ന അതിതീവ്രമഴ കൊണ്ട് കുറെയൊക്കെ നികത്താം.
മൺസൂൺ കാറ്റിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന മഴക്കുറവിനെ ആഗോളതാപനം മൂലമുണ്ടാകുന്ന അതിതീവ്രമഴ കൊണ്ട് കുറെയൊക്കെ നികത്താം.

മഴയുടെ സ്ഥലകാല- സമയക്രമത്തിലുള്ള വിതരണത്തിലുള്ള അസന്തുലിതാവസ്ഥയായിരിക്കും ഇതിന്റെ ഫലം. മഴദിനങ്ങൾ അതിതീവ്രമഴദിനങ്ങളായി മാറുകയും മഴയില്ലാതിരിക്കുന്ന കാലയളവ് നീളുകയും ചെയ്യും. അതായത്, മൺസൂൺ പൊതുവെ അസ്ഥിരമാകുന്നു എന്നു പറയാം.

2019-ൽ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിന് കാരണമായത് ഈയൊരു അസ്ഥിരതയാണ്. ജൂലൈ 31 വരെ മഴക്കുറവ് 36 ശതമാനമായിരുന്നു. രണ്ടു മാസത്തെ ആ മഴക്കുറവ് ആഗസ്റ്റ് ആറു മുതൽ എട്ടുവരെയുള്ള മൂന്നു ദിവസത്തെ മഴ കൊണ്ട് പരിഹരിക്കപ്പെടുകയും മഴക്കൂടുതലിലേക്ക് നീങ്ങുകയും ചെയ്തു. ഒരു മാസം കൊണ്ട് കിട്ടേണ്ട മഴ മൂന്നോ നാലോ ദിവസം കൊണ്ട് കിട്ടുന്ന തരത്തിൽ പെയ്ത്തുരീതി മാറി.

2024-ലും ഇതാവർത്തിച്ചു. ഏറെ പ്രത്യേകതയുള്ള വർഷമായിരുന്നു ഇത്. തുടക്കം തൊട്ട് മഴക്കുറവുണ്ടായിരുന്നു. ജനുവരി മുതൽ മെയ് വരെയുള്ള പ്രി- മൺസൂൺ കാലത്ത്, താപനില കൂടിനിൽക്കുകയായിരുന്നു. ആഗോളതലത്തിൽ തന്നെ 2024 ഏറ്റവും ചുട് കൂടിയ വർഷമാണ്. വർഷാരംഭത്തിൽ വൻതോതിൽ മഴക്കുറവും ഹീറ്റ് വേവും ഉള്ള സാഹചര്യം. വടക്കൻ കേരളത്തിൽ, ജൂൺ വരെ ആറു മാസത്തോളം മഴദിനങ്ങൾ തീരെയില്ലാതിരുന്നു എന്നു പറയാം. അതിനുശേഷമാണ് വലിയ മഴയുണ്ടാകുന്നതും വയനാട്ടിൽ ചൂരൽമല ദുരന്തമുണ്ടാകുന്നതും. അവിടെയും ആ വർഷവും സീസണിൽ കിട്ടേണ്ട മഴ കിട്ടിയിട്ടില്ല.

ആഗസ്റ്റ്- സപ്തംബർ ആകുമ്പോഴേക്കും കിഴക്കൻ പസഫിക്കിൽ സമുദ്രതാപനിലയിൽ രണ്ട് ഡിഗ്രിക്കുമേൽ ഡീവിയേഷൻ ഉണ്ടാകും, അതിനെയാണ് സൂപ്പർ എൽനിനോ എന്നു പറയുന്നത്. അതുകൊണ്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പു പോലും ഇന്ത്യയ്ക്കു കിട്ടേണ്ട മൺസൂൺ മഴയുടെ 92% മാത്രമേ കിട്ടൂ എന്നു പറയുന്നത്.

മഴ കുറച്ചുദിവസങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നത് ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ വർധിപ്പിക്കാൻ കാരണമാകും. മഴകൾ തമ്മിലുള്ള ഇടവേളകൾ നീളുമ്പോൾ ജലലഭ്യതയെയും കൃഷിയെയും ബാധിക്കും, ചെറിയ തോതിലുള്ള വരൾച്ചാസാഹചര്യവും രൂപപ്പെട്ടേക്കാം.

കേരളത്തിൽ
സംഭവിക്കുന്നത്

ജൂൺ നാലിനാണ് മൺസൂൺ കേരളത്തിലെത്തിയത്. ജൂൺ ഒന്നു മുതൽ 14 വരെ കിട്ടേണ്ട മഴ പെയ്തുകഴിഞ്ഞു. എന്നാൽ, മനസ്സിലാക്കേണ്ട കാര്യം, മൺസൂൺ ഒരു പുഷ്- പുൾ സംവിധാനമാണ്. ദക്ഷിണാർഥഗോളത്തിലെ അധിക മർദ്ദമേഖലയിൽനിന്ന് പുഷ് ചെയ്തുവിടുന്ന വായുവിനെ പിടിച്ചുവലിക്കുമ്പോഴാണ് മൺസൂൺ കാറ്റിന്റെ വേഗതയും മഴയുടെ തീവ്രതയും കൂടിവരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചെറിയ ന്യൂനമർദ്ദങ്ങളും അതിതീവ്രന്യൂനമർദ്ദങ്ങളും മൺസൂൺ മഴപ്പാത്തിയുടെ സാന്നിധ്യം വെസ്റ്റേൺ പസഫിക്കിൽനിന്നുള്ള ടൈഫൂണുകളുമെല്ലമാണ് മൺസൂൺ കാറ്റിനെ ശക്തിയായി പുൾ ചെയ്യുന്നത്. ഈ സമയത്താണ് മൺസൂൺ മധ്യ ഇന്ത്യയിലും വെസ്റ്റ് കോസ്റ്റിലും കൂടുതൽ സജീവമായി പെയ്യുന്നത്.

ഇത്തരം സിസ്റ്റങ്ങൾ ഇല്ലാതിരുന്നിട്ടുപോലും കേരളത്തിൽ കഴിഞ്ഞ ഒരാഴ്ച ശക്തമായ മഴ കിട്ടി. അതേസമയം, ഇതിനെ അതിതീവ്രമഴയുടെ ഗണത്തിൽ പെടുത്താൻ പറ്റില്ല. ഇത്തരം സാഹചര്യങ്ങളോടൊപ്പമാണ്, അൽപ്പം പോലും അനുകൂലമല്ലാത്ത രീതിയിൽ പസഫിക്കിൽനിന്ന് എൽനിനോ പ്രതിഭാസം കൂടിയുണ്ടാകുന്നത്. കൂടാതെ, പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്ന മഴയുടെ വ്യൂഹവും- MJO എന്നറിയപ്പെടുന്ന ആഗോള മഴപ്പാത്തിയുടെ ഭാഗമായ മേഘക്കൂട്ടങ്ങളും ഈ സമയത്ത് അനുകൂലമായി നമ്മുടെ പ്രദേശത്തു സജീവമായിരുന്നില്ല. ഇന്ത്യൻ ഓഷ്യൻ ഡൈപോളും (The Indian Ocean Dipole -IOD) നെഗറ്റീവാണ്. മൺസൂണിനെ പിടിച്ചുവലിക്കുന്ന ന്യൂനമർദ്ദമേഖലകളും ന്യൂനമർദ്ദങ്ങളും ഇല്ല. ഈ സാഹചര്യത്തിലും കേരളത്തിൽ നല്ല തോതിൽ മഴ കിട്ടുന്നുണ്ട്. അതൊരുപക്ഷെ, ആഗോളതാപനം വഴി, കൂടുതൽ നീരാവി അന്തരീക്ഷത്തിലെത്തിയതുകാരണം കൂടുതൽ കട്ടിയുള്ള മേഘങ്ങൾ രൂപംകൊള്ളുന്നതുമൂലം സംഭവിക്കുന്നതാകാം.

2019-ൽ കവളപ്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ.
2019-ൽ കവളപ്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ.

പക്ഷെ, ഇത്തരമൊരു തുടക്കം വെച്ചുകൊണ്ട് അടുത്ത നാലുമാസം എന്തു സംഭവിക്കും എന്ന് പ്രവചിക്കാനാകില്ല. ആഗസ്റ്റ്- സപ്തംബർ ആകുമ്പോഴേക്കും കിഴക്കൻ പസഫിക്കിൽ സമുദ്രതാപനിലയിൽ രണ്ട് ഡിഗ്രിക്കുമേൽ ഡീവിയേഷൻ ഉണ്ടാകും, അതിനെയാണ് സൂപ്പർ എൽനിനോ എന്നു പറയുന്നത്. അതുകൊണ്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പു പോലും ഇന്ത്യയ്ക്കു കിട്ടേണ്ട മൺസൂൺ മഴയുടെ 92% മാത്രമേ കിട്ടൂ എന്നു പറയുന്നത്.

ശക്തിപ്രാപിക്കുന്ന എൽ നിനോയും (El Niño), പടിഞ്ഞാറുനിന്നും കിഴക്കോട്ടു നീങ്ങുന്ന പടിഞ്ഞാറൻ ക്ഷോഭങ്ങളും (Western Disturbances) വടക്കേ ഇന്ത്യയിൽ തുടർച്ചയായി സജീവമായ മൂലം 2026-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മുന്നേറ്റം മന്ദഗതിയിലാവുകയും സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുകയും ചെയ്യുന്നു. ഈ ആഗോള കാലാവസ്ഥാ സംവിധാനങ്ങൾ ഈർപ്പത്തിന്റെ സംയോജനത്തെ (moisture convergence) തടസ്സപ്പെടുത്തുകയും ആഴത്തിലുള്ള മഴമേഘങ്ങളുടെ (deep convective clouds) രൂപീകരണം ദുർബലപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള മൺസൂണിന്റെ വടക്കോട്ടുള്ള പുരോഗതി ഗണ്യമായി മന്ദീഭവിച്ചിരിക്കുകയാണ്.

നോർത്ത്- സെൻട്രൽ ഇന്ത്യ ബെൽറ്റിലാണ് എൽനിനോയുടെ സിഗ്‌നൽ കാണപ്പെടുന്നത്. രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ കിഴക്കുഭാഗം, ബീഹാർ, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആഘാമുണ്ടാകാൻ പോകുന്നത്. അവിടെയാണ് ന്യൂനമർദ്ദമേഖലയും ന്യൂനമർദ്ദ പാത്തിയുമൊക്കെ ആക്റ്റീവായി നിൽക്കുന്നത്. ഇതിന്റെ ഭാഗമായാണ് പശ്ചിമതീരത്തും പശ്ചിമ ഘട്ടത്തിലും കൂടുതൽ മഴ ലഭിക്കുന്നത്.

എൽ നിനോയും
മൺസൂണും

എൽ നിനോയും (El Niño) അഖിലേന്ത്യാ വേനൽക്കാല മൺസൂൺ മഴയും (All India Summer Monsoon Rainfall) തമ്മിൽ പൊതുവേ ഒരു പ്രതികൂല (negative) ബന്ധമുണ്ട്. അതായത്, എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിലെ മൊത്തം മൺസൂൺ മഴ കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കേരളത്തിലെ മൺസൂൺ മഴയും എൽ നിനോയും തമ്മിലുള്ള ഈ പ്രതികൂല ബന്ധം താരതമ്യേന ദുർബലമാണ്.

എൽ നിനോയുടെ സമയക്രമവും (timing) മൺസൂൺ മഴയെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. വസന്തകാലത്ത് (spring) ശക്തി ക്ഷയിച്ച് അവസാനിക്കുന്ന (exhausted) എൽ നിനോ സംഭവങ്ങൾ കിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ (eastern peninsular India) സാധാരണയേക്കാൾ കൂടുതൽ മഴയ്ക്കും, അതേസമയം മധ്യ ഇന്ത്യയിലെ പ്രധാന മൺസൂൺ മേഖലകളിൽ (core monsoon regions) മഴക്കുറവിനും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു.

എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിലെ മൊത്തം മൺസൂൺ മഴ കുറയാനുള്ള സാധ്യത കൂടുതലാണ്.  Pic Credits/ Science Portal Of IIRS, ISRO
എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിലെ മൊത്തം മൺസൂൺ മഴ കുറയാനുള്ള സാധ്യത കൂടുതലാണ്. Pic Credits/ Science Portal Of IIRS, ISRO

ഇതിന് വിപരീതമായി, വേനൽക്കാലത്ത് (summer) രൂപംകൊള്ളുകയോ ശക്തിപ്രാപിക്കുകയോ ചെയ്യുന്ന (emerging) എൽ നിനോ സംഭവങ്ങൾ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കാലാവസ്ഥാ മഴയെ (seasonal rainfall) പ്രതികൂലമായി ബാധിക്കുന്നു. എന്നിരുന്നാലും, പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെയും (west coast) വടക്കുകിഴക്കൻ ഇന്ത്യയിലെയും (northeast India) ചില മേഖലകൾ ഈ പ്രതികൂല സ്വാധീനത്തിൽ നിന്ന് ഭാഗികമായി ഒഴിവാകാറുണ്ട്.

ഞങ്ങളുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്, എൽ നിനോ സാഹചര്യങ്ങൾ കേരളത്തിൽ തുലാവർഷ (post-monsoon) മഴ ലഭ്യത വർധിപ്പിക്കാൻ അനുകൂലമായേക്കാമെന്നാണ്.

അതായത്, കേരളത്തിൽ കിട്ടുന്ന മഴ എൽനിനോ കൊണ്ടുമാത്രമല്ല എന്നർഥം. ഉഷ്ണമേഖലയിൽ ഭൂമധ്യരേഖയോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശമാണ് കേരളം. അതുകൊണ്ട് കേരളത്തിൽ പെയ്യുന്ന മഴ മധ്യ ഇന്ത്യയിലോ പാൻ ഇന്ത്യയിലോ പെയ്യുന്ന മഴയുമായി യോജിച്ചുപോകണമെന്നുമില്ല. ഇടക്കിടെ ഉണ്ടാകുന്ന സംവഹന മേഘങ്ങളും, ആഗോള മഴ പാത്തിയും ഇടവേളകളിൽ കേരളത്തിൽ മഴ എത്തിച്ചേയ്ക്കാം.

ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം രൂപംകൊണ്ട് ശക്തിപ്രാപിച്ചുവരുന്നതായി ലോക കാലാവസ്ഥാ സംഘടനയായ World Meteorological Organization (WMO) സ്ഥിരീകരിച്ചു.

കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതം ലോകത്തിന്റെ എല്ലാ ഭാഗത്തും അതിതീവ്രമഴയായി, ചുഴലിക്കാറ്റായി, ഹീറ്റ് വേവായി, കാട്ടുതീയായി പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിൽ അതിന്റെ പ്രത്യാഘാതം കൂടുതലാണെന്നുമാത്രം.

കഴിഞ്ഞ 30 വർഷത്തിനിടെ മൂന്ന് സൂപ്പർ എൽനിനോകളാണ് ഉണ്ടായത്: 1982- 83, 1997-98, 2015-16 വർഷങ്ങളിൽ. ഇതിൽ 1982-83-ൽ സ്പ്രിംഗ് ടൈമിൽ എൽനിനോയുടെ ഇഫക്റ്റ് കുറഞ്ഞുവെങ്കിലും കേരളത്തിൽ മഴ കുറവായിരുന്നു. 2015-ൽ കൺകറന്റായി എൽനിനോ ഉണ്ടായി, 16-ൽ മൺസൂൺ എത്തുന്നതിനുമുമ്പേ എൽനിനോ അവസാനിച്ചു. 1982- 83, 2015-16 വർഷങ്ങളിൽ കടുത്ത വേനലും വരൾച്ചയും സൃഷ്ടിച്ചാണ് എൽനിനോ കടന്നുപോയത്, ഈ വർഷങ്ങളിൽ പൊസീറ്റീവ് IOD യുടെ ഇഫക്റ്റ് ഉണ്ടായിരുന്നില്ല. എന്നാൽ 97-98-ൽ സൂപ്പർ എൽനിനോ ആയിരുന്നുവെങ്കിലും പൊസിറ്റീവ് IOD കാരണം കിട്ടേണ്ട മഴ സാധാരണപോലെ കിട്ടി. ഇങ്ങനെ പലപല സിസ്റ്റങ്ങൾ പല സമയങ്ങളിൽ അനുകൂലമായി വരും. ആഗോളതലത്തിൽ ഇതിനോടകം തന്നെ എൽനിനോ വലിയ പ്രഭാവം സൃഷ്ട്ടിച്ചു തുടങ്ങി, ജൂലൈ ഓഗസ്റ്റ് മാസങ്ങളിലും മൺസൂണിന്റെ ഭാഗമായുണ്ടാകുന്ന ന്യുനമർദ്ദങ്ങളും , മൺസൂൺ മഴപ്പാത്തിയും, പശിമതീരത്തെ ന്യൂനമർദ്ദപാത്തിയും ശക്തി പ്രാപിച്ചില്ലെങ്കിൽ, സെപ്റ്റംബറിൽ പോസിറ്റീവ് IOD രൂപം കൊണ്ടാൽ പോലും മൺസൂൺ മഴ ശരാശരിയിൽ കുറച്ചു മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ.

കേരളത്തിൽ സൂപ്പർ എൽനിനോയെ പേടിക്കേണ്ടതില്ല, പക്ഷെ വലിയ കരുതൽ ആവശ്യമാണ്. കേരളത്തിൽ മൺസൂണിൽ തന്നെ 210- 220 സെന്റീമീറ്റർ മഴയാണ് കിട്ടുന്നത്. അതിൽ 20 ശതമാനത്തേളം മഴ കുറഞ്ഞാൽ തന്നെ 180 സെന്റീമീറ്റർ മഴ കിട്ടും. ഇത്രയും മഴയിൽ 60-70 ശതമാനം കടലിലേക്കാണ് ഒഴുകിപ്പോകുന്നത്. നമുക്കാവശ്യമുള്ള ജലം 30 ശതമാനത്തോളമാണ്. അതായത്, കേരളത്തെ സംബന്ധിച്ച് വലിയ വരൾച്ചാപേടി ഉണ്ടാകേണ്ട കാര്യമില്ല. കാരണം പ്രീ മൺസൂണിൽ കിട്ടേണ്ട മഴ മെയ് അവസാനമായപ്പോഴേക്കും കിട്ടി. മൺസൂൺ തരക്കേടില്ലാതെ തുടങ്ങുകയും ചെയ്തു. ആഗസ്റ്റ്- സപ്തംബറിൽ മഴ പൂർണമായി മാറിനിന്നാലേ വരൾച്ചാഭീഷണിയുണ്ടാകാൻ സാധ്യതയുള്ളൂ. എന്നാൽ സൂപ്പർ എൽനിനോ 2027 ജൂൺ വരെ തുടർന്നാൽ അടുത്ത വർഷം വേനലിൽ ഉഷ്‌ണതരംഗങ്ങളും വരൾച്ചയും മുൻകൂട്ടി കാണേണ്ടതാണ്.

കേരളത്തിൽ സൂപ്പർ എൽനിനോയെ പേടിക്കേണ്ടതില്ല, പക്ഷെ വലിയ കരുതൽ ആവശ്യമാണ്. കേരളത്തിൽ മൺസൂണിൽ തന്നെ 210- 220 സെന്റീമീറ്റർ മഴയാണ് കിട്ടുന്നത്.
കേരളത്തിൽ സൂപ്പർ എൽനിനോയെ പേടിക്കേണ്ടതില്ല, പക്ഷെ വലിയ കരുതൽ ആവശ്യമാണ്. കേരളത്തിൽ മൺസൂണിൽ തന്നെ 210- 220 സെന്റീമീറ്റർ മഴയാണ് കിട്ടുന്നത്.

കേരളത്തിൽ പെയ്യുന്ന മഴയെ ഗുണപരമായി വിനിയോഗിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് വരൾച്ചയുണ്ടാകുന്നത്. ജൂണിൽ കിട്ടിയ മഴ ശരിയായി മാനേജ് ചെയ്യേണ്ടതുണ്ട്.

കൂടുതൽ പേടിക്കേണ്ടത്, മഴയുടെ ഇടവേളകളിൽ കിട്ടുന്ന, ഒന്നോ രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് ചുരുങ്ങിനിൽക്കുന്ന അതിതീവ്രമഴയുടെ സ്‌പെല്ലുകളെയാണ്. ഇതുമൂലം ഉരുൾപൊട്ടലും പ്രാദേശികമായ പ്രളയങ്ങളും ഉണ്ടാകാം.

കേരളത്തിലെ
ബഹുമുഖ പ്രത്യാഘാതങ്ങൾ

കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതം ലോകത്തിന്റെ എല്ലാ ഭാഗത്തും അതിതീവ്രമഴയായി, ചുഴലിക്കാറ്റായി, ഹീറ്റ് വേവായി, കാട്ടുതീയായി പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിൽ അതിന്റെ പ്രത്യാഘാതം കൂടുതലാണെന്നുമാത്രം.

കേരളത്തിലെ മൺസൂണിന് നിശ്ചിത സമയക്രമമുണ്ടായിരുന്നു. അത് ഇപ്പോൾ കൂടുതൽ അസ്ഥിരമായി. കേരളത്തിൽ ജനുവരി മുതൽ ഡിസംബർ വരെ മഴ കിട്ടാനുള്ള സാഹചര്യമുണ്ട്. അതിനുകാരണം, പ്രത്യേക രീതിയിലുള്ള ഭൂപ്രകൃതിയാണ്. പശ്ചിമഘട്ടമലനിരകളുടെ സാന്നിധ്യം, ചുറ്റും അറബിക്കടൽ, തെക്ക് ഇന്ത്യൻ മഹാസമുദ്രം, കിഴക്ക് അധികം ദൂരെയല്ലാതെ ബംഗാൾ ഉൾക്കടൽ- ഇതെല്ലാം ചേർന്ന സങ്കീർണമായ ഭൂപ്രകൃതിയിൽ, കാലാവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും വലിയ പ്രത്യാഘാതമുണ്ടാക്കും.

കേരളത്തോട് ചേർന്നുകിടക്കുന്ന തെക്കു കിഴക്കൻ അറബിക്കടലിലുണ്ടാകുന്ന മേഘങ്ങളുടെ ഘടന മാറിയിട്ടുണ്ട്, കൂടുതലും കൂമ്പാരമേഘങ്ങളായി മാറി. പത്തു മുതൽ പതിനഞ്ച് കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിക്കുന്ന മേഘങ്ങളുടെ രൂപീകരണമാണ് ദൃശ്യമാകുന്നത്.

കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ, വരൾച്ചയുടെ രൂപത്തിലാണ് ഈ പ്രതിസന്ധി തുടങ്ങിയത് എന്നു പറയാം. 2015-16 കാലഘട്ടത്തിൽ തുടർച്ചയായ വരൾച്ചയുണ്ടായി; 30- 35 ശതമാനത്തോളമുള്ള വരൾച്ച. കേരളം മരുഭൂമിയാകുകയാണ് എന്ന ആശങ്ക അക്കാലത്തുണ്ടായി. അന്നുതൊട്ടാണ് ഹീറ്റ് വേവ്‌സിനെക്കുറിച്ച് നമ്മൾ സംസാരിച്ചുതുടങ്ങുന്നത്. അതേതുടർന്ന് മൺസൂണിലും കുറവുണ്ടായി. ആ വർഷം സൂപ്പർ എൽനിനോ ആയിരുന്നു. 2016 മൺസൂൺ തുടങ്ങുന്ന സമയം വരെയേ ആ എൽനിനോ നീണ്ടുനിന്നുള്ളൂ. എങ്കിലും, 2016-ൽ മൺസൂൺ മഴ കുറവായിരുന്നു.

2017-ൽ ഓഖി ചുഴലിക്കാറ്റ് വന്നു, 400-ഓളം മത്സ്യത്തൊഴിലാളികൾ മരിച്ചു. 2018-ൽ പ്രളയവും മണ്ണിടിച്ചിലും. 2019-ൽ കവളപ്പാറ- പുത്തുമല മണ്ണിടിച്ചിൽ. 2020-ൽ പെട്ടിമുടി മണ്ണിടിച്ചിൽ. 2021-ൽ കോട്ടയം- ഇടുക്കി മേഖലയിലെ കൂട്ടിക്കൽ, കൊക്കയാർ മണ്ണിടിച്ചിൽ. 2022-ൽ കണ്ണൂരിലെ കണിച്ചാർ, കൊളയാട് മണ്ണിടിച്ചിൽ. 2024 തുടക്കത്തിൽ ഹീറ്റ് വേവ്, അതിൽ ഇടുക്കിയിലെ കാർഡമം കൃഷി 38,000 ഹെക്ടറാണ് നശിച്ചത്. 200- 300 കോടി രൂപയായിരുന്നു നഷ്ടം. അതിനുശേഷം, പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ- വയനാട്ടിലെ ചൂരൽമലയിൽ.

ഇങ്ങനെ നോക്കിയാൽ കേരളത്തിൽ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ബഹുമുഖ അപകടസാധ്യത കൂടിവരികയാണ്. എല്ലാ തരത്തിലുള്ള കാലാവസ്ഥാഅപകടങ്ങളും പതിയിരിക്കുന്ന ഒരു പ്രദേശമായി കേരളം മാറി. സംസ്ഥാനം അതിവേഗത്തിലുള്ള നഗരവൽക്കരണത്തിന്റെ പാതയിലാണ്. നഗരങ്ങളിൽ ജനസാന്ദ്രതയും കൂടിവരുന്നു. അതിതീവ്രമഴ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, തീരശോഷണം, കടൽനിരപ്പ് ഉയരുന്ന പ്രശ്‌നം, വരൾച്ച, ജീവനാശം, സ്വത്തുനാശം, അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച തുടങ്ങിയ ബഹുമുഖ പ്രത്യാഘാതങ്ങളാണ് കാലാവസ്ഥാവ്യതിയാനം മൂലം കേരളം അഭിമുഖീകരിക്കുന്നത്.

2024 ൽ  വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ.
2024 ൽ വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ.

മാറിവരുന്ന
മൺസൂൺ പെയ്ത്ത്

സമീപകാലങ്ങളിൽ ദൃശ്യമാവുന്നത്‌ മൺസൂൺ കൂടുതൽ അസ്ഥിരമാകുന്നതായിട്ടാണ്. വരും വർഷങ്ങളിൽ ഈ ക്രമരാഹിത്യം വർദ്ധിക്കും. വർഷാ-വർഷ വ്യതിയാനങ്ങളും സീസണിനുള്ളിലെ വ്യതിയാനങ്ങളും കൂടുതൽ പ്രകടമാവും. മൺസൂൺ സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തിൽ സാരമായ വ്യത്യാസം സംഭവിക്കും. ചുരുക്കം ചില ദിവസങ്ങളിൽ തീവ്രമായി മഴ പെയ്യുകയും ദീർഘനാൾ മഴയില്ലാ തിരിക്കുകയും ചെയ്യുന്നത് വരും കാലങ്ങളിൽ മൺസൂണിന്റെ സ്ഥായീഭാവമായിത്തീരും. ആഗോളതാപനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനിശ്ചിതത്വവും കാലാവസ്ഥാ വ്യതിയാനങ്ങളും മൺസൂൺ പ്രതിഭാസത്തെ ഭാവിയിൽ കൂടുതൽ പ്രവചനാതീതമാക്കും.

കേരളത്തോട് ചേർന്നുകിടക്കുന്ന തെക്കു കിഴക്കൻ അറബിക്കടലിലുണ്ടാകുന്ന മേഘങ്ങളുടെ ഘടന മാറിയിട്ടുണ്ട്, കൂടുതലും കൂമ്പാരമേഘങ്ങളായി മാറി. പത്തു മുതൽ പതിനഞ്ച് കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിക്കുന്ന മേഘങ്ങളുടെ രൂപീകരണമാണ് ദൃശ്യമാകുന്നത്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ പഠനം വന്നശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

സാധാരണയായി കാലവർഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്‌. എന്നാൽ സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് മഴക്കലത്ത് രൂപം കൊള്ളുന്നത്‌. ഇവയാണ് ഇപ്പോൾ കാലവർഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്‌. ഇത്തരം മേഘങ്ങൾ 1 മുതൽ 14 വരെ കിലോമീറ്റർ വരെ കട്ടിയിൽ ഉയർന്നു നിൽക്കുമ്പോൾ അത് ആ പ്രദേശത്ത് തലയ്ക്കുമുകളിൽ നിലകൊള്ളുന്ന ഒരു 'വാട്ടർ ടാങ്ക്‌' പോലെ വർത്തിക്കുകയും അവയിൽ നിന്നും കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിനു കാരണമാവുകയും ചെയ്യും. അതി ശക്തമായി മഴ ലഭിച്ച 2019 ലും 2021 ലും ഇത്തരത്തിൽ കൂറ്റൻ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. 2019-ലും 2021-ലുമൊക്കെ ഇത്തരം മേഘങ്ങളുടെ ഭൂരിഭാഗവും, 70-80 ശതമാനവും, കടലിൽ തന്നെയാണ് പെയ്തത്. കാറ്റ് അനുകൂലമായി വന്നാൽ, പൂർണമായും മേഘങ്ങൾ കരയിലേക്കുവന്ന് ചെറിയ സമയത്ത് വലിയ തോതിലുള്ള മഴ ലഭിക്കും. ഇതിനെ മേഘവിസ്‌ഫോടനത്തിന്റെ ഗണത്തിൽ പെടുത്താം. മണിക്കൂറിൽ 100 മില്ലീമീറ്റർ മഴ ലഭിക്കുന്നതാണ് മേഘവിസ്‌ഫോടനം. ചെറിയ മേഘങ്ങൾ ചേർന്ന് മേഘക്കൂട്ടങ്ങൾ രൂപപ്പെട്ട്, അതിൽ ഒന്നോ രണ്ടോ മേഘങ്ങളായിരിക്കും വെർട്ടിക്കലായി ഡവലപ് ചെയ്യുന്നത്. മേഘക്കൂട്ടങ്ങളുടെ കേന്ദ്രം വരുന്നയിടത്തുമാത്രം അതിതീവ്രമഴയുണ്ടാകും. അതിനുചുറ്റും ചിലപ്പോൾ മണിക്കൂറിൽ അഞ്ചോ ആറോ സെന്റീമീറ്റർ മഴയായിരിക്കും ഉണ്ടാകുക.

ഇത്തരം ചെറു മേഘക്കൂട്ടങ്ങൾ വരുമ്പോൾ മണിക്കൂറിൽ പത്ത് സെന്റീമീറ്റർ മഴ കിട്ടുന്നതും രണ്ടു മണിക്കൂറിൽ 15 സെന്റീമീറ്റർ മഴ കിട്ടുന്നതും ഏതാണ്ട് തുല്യനിലയിലുള്ള ആഘാതമാണുണ്ടാക്കുക. ഇത്തരത്തിൽ മൺസൂൺ മഴയുടെ പെയ്ത്ത് രീതി മാറിയതിന്റെ പ്രധാന കാരണം, മൺസൂൺ മേഘങ്ങളുടെ ഘടനയിലുണ്ടായ മാറ്റമാണ്. അതുകൊണ്ടാണ് മൺസൂണിൽ ചിലപ്പോൾ ഇടിയും മിന്നലും കിട്ടുന്നത്. പക്ഷെ, 70-80% മഴയും പെയ്‌തൊഴിയുന്നത് കടലിലായതിനാൽ കേരളത്തിൽ വലിയ പ്രശ്‌നങ്ങളുണ്ടാകാറില്ല.

Comments