പശ്ചിമേന്ത്യൻ തീരത്ത്
കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കൂടും,
മഴ കനക്കും
പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കൂടും, മഴ കനക്കും
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് മൺസൂൺ കാലയളവിൽ ലഭിക്കുന്ന മഴപ്പെയ്ത്തിന്‍റെ സ്വഭാവത്തിൽ വ്യതിയാനം വന്നതായി സൂചിപ്പിച്ചുകൊണ്ട് നേച്ചർ മാഗസിന്റെ പോർട്ട്ഫോളിയോ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം.
13 May 2022, 05:28 PM
രണ്ട് കാലയളവുകളിലായി (1980 -1999, 2000 - 2019) മൺസൂൺ സീസണില്‍ നടത്തിയ പഠനത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും വലിയ വ്യത്യാസം രൂപപ്പെട്ടതായി കാണാം. ഈ സമയത്തുണ്ടായ മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുന്നതായും തത്ഫലമായി സാധാരണ ഗതിയില്‍ ഉയർന്ന മേഘപാളികളിൽ മാത്രം രൂപപ്പെടുന്ന ഐസിന്റെ സാന്നിധ്യത്തിൽ മഴ രൂപീകരണ പ്രക്രിയ ത്വരിതപ്പെടുന്നതായും മഴ വെള്ളത്തിന്റെ അളവ് വർധിക്കുന്നതായുമാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
1980 മുതൽ 2019 വരെയുള്ള കാലയളവിൽ മഴപെയ്യുന്നതിന്റെ തോതും ക്രമാനുഗതമായുള്ള മേഘങ്ങളുടെ കുത്തനെയുള്ള വളർച്ചയും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നതായും പഠനം രേഖപ്പെടുത്തുന്നു . ഉയരത്തിൽ വളരുന്ന ഇത്തരത്തിലുള്ള മേഘങ്ങളുടെ (കൂമ്പാര മേഘങ്ങൾ, ഉയർന്ന സംവഹന ശേഷിയുള്ള മേഘങ്ങൾ) ക്രമനുഗതമായ മാറ്റം ഏറ്റവും കൂടുതൽ കാണുവാൻ സാധിക്കുന്നത് കേരളത്തോട് ചേർന്നുള്ള കടൽത്തീരത്താണെന്നത് ശ്രദ്ധേയമാണ്.
2019 ആഗസ്റ്റിൽ കേരളം കടന്നുപോയ പ്രളയത്തിന് കാരണമായി മുൻ പഠനങ്ങൾ ചൂണ്ടികാട്ടുന്നത്, ആ സമയത്തുണ്ടായ കൂമ്പാര മേഘങ്ങളെയും തുടർന്നുണ്ടായ ലഘു മേഘ വിസ്ഫോടനത്തെയുമാണ്. ഇത്തരത്തിൽ മേഘ വിസ്ഫോടനങ്ങൾക്ക് കാരണമായിത്തീരാവുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഴപ്പെയ്ത്തിന്‍റെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വർധിക്കുന്നതും ഇത്തരം മാറ്റത്തെ സാധൂകരിക്കുന്ന സൂചകങ്ങളയാണ് പഠനം വിലയിരുത്തുന്നത് .
കാലാന്തരത്തിലുള്ള ഇത്തരം മാറ്റങ്ങളിലേക്ക് മഴയെ നയിക്കുന്ന പ്രധാനപ്പെട്ട ചില കാരണങ്ങളും ഈ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതിൽ ഒന്നാമത്തേത്, പടിഞ്ഞാറൻ തീരത്തോടുചേർന്ന അറബിക്കടലിന്റെ ഉപരിതലത്തില്‍ ആശങ്കാവഹമായി വർധിക്കുന്ന താപനിലയാണ്. കൂടാതെ തീരത്തോട് ചേർന്നുള്ള സൗത്ത് ഏഷ്യൻ സമ്മർ മൺസൂൺ സർക്കുലഷേന്റെയും അതിനോടാനുബന്ധിച്ച തെക്കു പടിഞ്ഞാറൻ കാറ്റിന്റെയും വേഗതയിലുണ്ടായ വർധനവും മഴപ്പെയ്ത്തിന്‍റെ സ്വഭാവ മാറ്റത്തെ സ്വാധീനിക്കുന്നുണ്ട്.
മുകളിൽ സൂചിപ്പിച്ച പ്രവണതകൾ തുടരുകയാണെകിൽ കൂമ്പാര മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരാനും അത് ചിലപ്പോൾ ലഘു മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങള്‍ക്ക് കാരണമാകാനുമുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ടുതന്നെ ജലസ്രോതസുകളാല്‍ സമ്പന്നവും നിരവധി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമുള്ള കേരളം പോലൊരു പ്രദേശത്തെ സംബന്ധിച്ച് ഇത്തരം മാറ്റങ്ങൾ ചിലപ്പോൾ അപ്രവചനീയമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാം എന്ന ആശങ്കയും പഠനം മുന്നോട്ട് വെയ്ക്കുന്നു.
(കുസാറ്റിലെ Advanced center for atmospeheric radar research director ആയ ഡോ. എസ്. അഭിലാഷിന്റെ മേൽനോട്ടത്തിൽ കുസാറ്റിലെ ഗവേഷക വിദ്യാർഥിയായ ശ്രീനാഥ് എ.വി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. University malasia sabah- ലെ വിജയകുമാർ പിയും മിയാമി യൂണിവേഴ്സിറ്റിയിലെ ബ്രയാൻ മേപ്സും ഈ പഠനത്തിൽ സഹകരിച്ചിരുന്നു.)
Reference: Sreenath, A.V., Abhilash, S., Vijaykumar, P. et al. West coast India’s rainfall is becoming more convective. npj Clim Atmos Sci 5, 36 (2022). https://doi.org/10.1038/s41612-022-00258-2
Truecopy Webzine
Aug 01, 2022
5 Minutes Read
ഡോ. അരുൺ പി.ആർ.
Jun 11, 2022
5.3 minutes Read
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch
ഡോ.എസ്. അഭിലാഷ്
May 14, 2021
1 Minutes Read
Think
May 14, 2021
4 Minutes Read
ഡോ.എസ്. അഭിലാഷ്
May 14, 2021
2 Minutes Read
ഡോ.എസ്. അഭിലാഷ്
Dec 01, 2020
3 Minutes Read