ശനിയാഴ്ച വരെ കേരളത്തിൽ
വ്യാപക മഴയ്ക്ക് സാധ്യത
ശനിയാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
പതിനാറാം തീയതി വരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാനുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ സംബന്ധമായി കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റും നല്‍കുന്ന സൂചന പ്രകാരം നമുക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
12 Oct 2021, 05:01 PM
പടിഞ്ഞാറന്‍ ശാന്തസമുദ്രത്തില്‍ സജീവമായി നില്‍ക്കുന്ന കോമ്പസു , നാംപ്തേ എന്നീ സൈക്ലോണുകളും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മംഗലാപുരം തീരത്തിന് വടക്കായി രൂപം കൊണ്ട ചക്രവാത ചുഴിയുമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വ്യാപകമഴയുടെ പ്രധാന കാരണങ്ങള്‍.
2018- 19 വര്‍ഷങ്ങളിലെ പ്രളയത്തിന് സമാനമായ ഒരവസ്ഥയിലേക്ക് കേരളം വീണ്ടും എത്തപ്പെടുമോ എന്ന ഭയാശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇപ്പാഴത്തെ വിലയിരുത്തല്‍. 2018 ല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തില്‍ ഉണ്ടായിരുന്ന സൈക്ലോണുകളോടൊപ്പം തന്നെ ബംഗാള്‍ ഉള്‍ക്കടലിലും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് മഴയുടെ അളവ് കൂടുന്നതിന് കാരണമായിരുന്നു. ഈ അവസരത്തില്‍ ഇതുവരെ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം ഉണ്ടായില്ല എന്നത് താല്‍ക്കാലികമായി ആശ്വാസം തരുന്ന വസ്തുതയാണ്. എന്നാല്‍ ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചെറിയ ന്യൂനമര്‍ദ്ദ സാധ്യതയും അതോടൊപ്പം അറബിക്കടലില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴി ഒരു ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഈ രണ്ട് സാധ്യതകളും ഫലത്തില്‍ വന്നാല്‍ മധ്യ, വടക്കന്‍ കേരളത്തില്‍ പതിനാറാം തീയതി വരെ പലയിടങ്ങളിലും അതിശക്തമായ മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ സ്ഥിതിയും കൂടി പരിഗണിച്ചാല്‍ അടുത്ത ഒരാഴ്ച കേരളത്തില്‍ വ്യാപകമായ മഴയുടെ സാധ്യത നിലനില്‍ക്കുന്നുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളും പ്രത്യേകിച്ച് വലിയ അണക്കെട്ടുകളായ ഇടുക്കി ഇടമലയാര്‍ തുടങ്ങിയവ 80, 90 ശതമാനം സംഭരണശേഷി പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് ലഭിക്കുന്ന വലിയ തോതിലുള്ള മഴ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വന്‍ തോതില്‍ കൂടാനും അതുമൂലം പരമാവധി സംരഭണ ശേഷിയുടെ പുറത്ത് പോകാനുമുള്ള സാധ്യത മുന്‍കൂട്ടി കാണേണ്ടതുണ്ട്.
പതിനാറാം തീയതി വരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാനുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ സംബന്ധമായി കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റും നല്‍കുന്ന സൂചന പ്രകാരം നമുക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഡോ. കെ.ആര്‍. അജിതന്‍
Nov 17, 2022
6 Minutes Read
കെ. രാമചന്ദ്രന്‍
Nov 13, 2022
7 Minutes Read
കെ. സഹദേവന്‍
Nov 10, 2022
16 Minutes Watch
കെ. സഹദേവന്‍
Nov 05, 2022
10 Minutes Read
റിദാ നാസര്‍
Jul 19, 2022
6 Minutes Watch
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch
കെ.വി. ദിവ്യശ്രീ
Nov 08, 2021
16 Minutes Read