21 Mar 2022, 06:31 PM
സി.എന്‍.ജി. ഗ്യാസിന്റെ രൂക്ഷമായ ദൗര്‍ലഭ്യവും, വര്‍ധിച്ചു വരുന്ന സി.എന്‍.ജി. ഓട്ടോകളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ പമ്പുകള്‍ അനുവദിക്കാത്തതും കോഴിക്കോട് നഗരത്തിലെ സി.എന്‍.ജി. ഓട്ടോ തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുകയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരമായി സി.എന്‍.ജി, എല്‍.പി.ജി, എലക്ട്രിക് എഞ്ചിനുകള്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഉറപ്പിന്മേല്‍ വണ്ടിയെടുത്ത തൊഴിലാളികളാണ് തൊഴില്‍സമയം നഷ്ടപ്പെടുത്തി നാളെയെക്കുറിച്ച് ആധിപൂണ്ട് മണിക്കൂറുകളോളം ഇന്ധനത്തിനായി വരിനില്‍ക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ എട്ട് സി.എന്‍.ജി. പമ്പുകളാണുള്ളത്. ഇവയില്‍ മൂന്നെണ്ണം മാത്രമാണ് സിറ്റി പരിധിയിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021ല്‍ മാത്രം സി.എന്‍.ജി. ഓട്ടോകളുടെ രജിസ്ട്രേഷനില്‍ 301% ശതമാനം വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഓട്ടോകളുടെ വര്‍ധനയ്ക്ക് ആനുപാതികമായി പമ്പുകളുടെ എണ്ണം കൂട്ടാനോ, സ്റ്റോക്ക് ഉറപ്പുവരുത്താനോ അധികൃതര്‍ക്ക് സാധിക്കുന്നില്ല.
വടക്കന്‍ കേരളത്തിലെ മറ്റു ജില്ലകളിലെ ഓട്ടോ തൊഴിലാളികളേയും സി.എന്‍.ജി. ക്ഷാമം വലയ്ക്കുന്നുണ്ട്. കണ്ണൂരില്‍ രണ്ടു സി.എന്‍.ജി. പമ്പുകളേയുള്ളൂ. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ വേളയില്‍ ജീവിതം തിരിച്ചുപിടിക്കാന്‍ ഓടിക്കൊണ്ടിരിക്കുന്ന തൊഴിലാളികളാണ് ഇന്ധനമില്ലാതെ വലയുന്നത്.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch
റിദാ നാസര്‍
Jul 19, 2022
6 Minutes Watch
ഷഫീഖ് താമരശ്ശേരി
Jul 06, 2022
11 Minutes Watch
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch