ഫിഷറീസ് സബ്സിഡി കരാർ:
ഇന്ത്യയുടെ മലക്കംമറിച്ചിൽ അപകടകരം

ഇന്ത്യ ഒപ്പുവെച്ച ഫിഷറീസ് സബ്സിഡി കരാർ എങ്ങനെയാണ് ഇന്ത്യൻ മത്സ്യബന്ധനമേഖലയെയും മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കുക എന്ന് എഴുതുന്നു കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്ജ്.

ന്ത്യയുടെ വാണിജ്യകാര്യ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞ ജൂലൈ 20ന് ജനീവയിൽവെച്ച് ലോകവ്യാപാരസംഘടനയുടെ ഡയറക്ടർ ജനറലും നൈജീരിയക്കാരിയുമായ ഒക്കാഞ്ച ഇവി യേലയുമായി കരാർ ഒപ്പുവച്ചതോടെ ഫിഷറീസ് സബ്സിഡി കരാറിൽ ഒപ്പുവയ്ക്കുന്ന 123- മത്തെ രാഷ്ട്രമായി ഇന്ത്യ. 2022-ൽ ജനീവയിൽ ചേർന്ന ലോക വ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനത്തിലും, 2024 -ൽ അബുദാബിയിൽ ചേർന്ന മന്ത്രിതല സമ്മേളനത്തിലും എടുത്ത നിലപാടുകളിൽ നിന്ന് ഇന്ത്യ പൂർണമായി പിന്നോട്ടുപോയിരിക്കുകയാണ്.

സബ്സിഡികൾ അമിത മത്സ്യബന്ധനത്തിലേക്ക് നയിക്കും എന്നതിനാൽ അത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് എന്ന സമവായം ലോകരാഷ്ട്രങ്ങൾക്കിടയിൽ തന്നെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ലോകത്ത് മത്സ്യമേഖലയിൽ പ്രതിവർഷം നൽകുന്ന 35,400 കോടി ഡോളർ സബ്സിഡിയിൽ 22,200 കോടി ഡോളറും യാനങ്ങളുടെ നിർമിതികൾക്കോ അതുവഴി അമിത മത്സ്യബന്ധനത്തിലേക്കോ ആണ് നയിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ മത്സ്യമേഖലാ സബ്ഡികൾ

ചൈന: 7 ബില്യൺ ഡോളർ.
അമേരിക്ക: 3.4 ബില്യൺ ഡോളർ.
ദക്ഷിണ കൊറിയ: 3.2 ബില്യൺ ഡോളർ.
ജപ്പാൻ: 2.8 ബില്യൺ ഡോളർ.
റഷ്യ: O.7ബില്യൺ ഡോളർ.
യൂറോപ്യൻ യൂണിയൻ: 3.8 ബില്യൺ ഡോളർ.

‘ഹാംഫുൾ സബ്സിഡി’ എന്ന വിശേഷണമുള്ള ഈ സബ്സിഡികളിൽ 58% വും നൽകുന്നത് വികസിത രാഷ്ട്രങ്ങളായ അമേരിക്ക, ചൈന, സൗത്ത് കൊറിയ, ജപ്പാൻ എന്നിവയും യൂറോപ്യൻ യൂണിയനുമാണ്. സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയ കേരളത്തിൽ പോലും മറ്റു സംസ്ഥാനങ്ങൾ നൽകുന്ന സബ്സിഡി എണ്ണയ്ക്ക് ഇപ്പോൾ നൽകുന്നില്ല. വികസിത രാഷ്ട്രങ്ങൾ പ്രതിവർഷം ഏഴു ബില്യൺ ഡോളറാണ് എണ്ണ സബ്സിഡിയായി നൽകുന്നത്.

ഇന്ത്യയുടെ വാണിജ്യകാര്യ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞ ജൂലൈ 20ന് ജനീവയിൽവെച്ച് ലോകവ്യാപാരസംഘടനയുടെ ഡയറക്ടർ ജനറലും നൈജീരിയക്കാരിയുമായ ഒക്കാഞ്ച ഇവി യേലയുമായി കരാർ ഒപ്പുവച്ചതോടെ ഫിഷറീസ് സബ്സിഡി കരാറിൽ ഒപ്പുവയ്ക്കുന്ന 123- മത്തെ രാഷ്ട്രമായി ഇന്ത്യ.
ന്ത്യയുടെ വാണിജ്യകാര്യ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞ ജൂലൈ 20ന് ജനീവയിൽവെച്ച് ലോകവ്യാപാരസംഘടനയുടെ ഡയറക്ടർ ജനറലും നൈജീരിയക്കാരിയുമായ ഒക്കാഞ്ച ഇവി യേലയുമായി കരാർ ഒപ്പുവച്ചതോടെ ഫിഷറീസ് സബ്സിഡി കരാറിൽ ഒപ്പുവയ്ക്കുന്ന 123- മത്തെ രാഷ്ട്രമായി ഇന്ത്യ.

അമിത ചൂഷണത്തിന്റെ പ്രത്യാഘാതങ്ങൾ

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന 38,000 യാനങ്ങൾ ലോകമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 140 മീറ്റർ നീളമുള്ള അറ്റ്ലാന്റിക് ഡോൺ മുതൽ ലോകത്തെ ഏറ്റവും വലിയ മത്സ്യക്കപ്പലായ റഷ്യയുടെ ലഫായത്ത് പോലുള്ള ഫാക്ടറികപ്പലുകളുമുണ്ട്. 39 കൂറ്റൻ കപ്പലുകൾ പ്രതിദിനം 2000 ടൺ വരെ മത്സ്യം പിടിച്ച് സംസ്കരിച്ച് സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസർ -പ്രോസസിംഗ് വെസലുകളാണ്. ഇവരുടെ നിരന്തര പ്രവർത്തനം മൂലം ലോകമൊട്ടാകെയുള്ള 15 ഫിഷിങ് ഗ്രൗണ്ടുകളിൽ 13 എണ്ണവും അമിത ചൂഷണത്തിന് വിധേയമായിക്കഴിഞ്ഞിരിക്കുന്നു.

സുസ്ഥിര മത്സ്യബന്ധനം നടക്കുന്ന രണ്ട് കടലുകൾ ഇന്ത്യയിലാണ് അവശേഷിക്കുന്നത് - അറബിക്കടലും, ബംഗാൾ ഉൾക്കടലും. സാങ്കേതികവിദ്യയുടെ വളർച്ചക്ക് ആനുപാതികമായി മത്സ്യോൽപാദനം വർദ്ധിക്കുന്നില്ല എന്നു മാത്രമല്ല, നേരെ തിരിച്ചാണ് അനുഭവം. നിതി ആയോഗ് മാതൃകാ രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ജപ്പാന്റെ അനുഭവം നോക്കുക. 60- 70 കിലോമീറ്റർ ദൈർഘ്യമുള്ള അവരുടെ ഡ്രിഫ്റ്റ് നെറ്റ് (ഗില്‍ നെറ്റ്) വലയിൽ കുടുങ്ങി ആയിരക്കണക്കിന് കടലാമകളും സസ്തനികളും തിമിംഗലങ്ങളും എല്ലാ വർഷവും നശിക്കുന്നുണ്ട്. 120 കിലോമീറ്റർ നീളമുള്ള അവരുടെ ലോംഗ് ലൈനറുകളിൽ കുടുങ്ങി പ്രതിവർഷം 44000 ആൽബട്രോസ് പക്ഷികളാണ് മരിക്കുന്നത്. പച്ചയ്ക്ക് അവർ കഴിക്കുന്ന ബ്ലൂഫിൻ ട്യൂണ അമിത ചൂഷണം മൂലം വംശനാശത്തിന്റെ വക്കിലുമാണ്.

ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) കണക്കുപ്രകാരം 1616 ഇനം മത്സ്യങ്ങൾ പൂർണമായോ ഭാഗികമോ ആയ തകർച്ചയിലാണ്. 989 ഇനങ്ങൾ പ്രതിസന്ധിയിലാണ്. 627 ഇനങ്ങൾ പൂർണമായും തകർന്നുകഴിഞ്ഞു. അറ്റ്ലാന്റിക് ഹാലിബട്, യൂറോപ്യൻ ഈൽ, നസ്രാവൂ ഗ്രൂപ്പർ, റെഡ് ഹാൻഡ് ഫിഷ്, വിൻഡർ സ്കേറ്റ്, ബലുവേഗ സ്ട്രർജിയൻ തുടങ്ങിയ മത്സ്യങ്ങൾ ഏറെക്കുറെ പിടിച്ചുകഴിഞ്ഞു. ഒരുകാലത്ത് ഏറെ പിടിച്ചിരുന്ന ഓറഞ്ച് റഫി, പാറ്റഗോണിയൻ ടൂത്ത് ഫിഷ്, ഗ്രനേഡിയർ, ബ്ലൂ വിറ്റിംഗ്, ബ്ലൂഫിൻ ട്യൂണതുടങ്ങിയ മത്സ്യങ്ങൾ തകർച്ചയുടെ വക്കിലാണ്.

വിവിധ രാജ്യങ്ങളിലെ 125 ഗവേഷകർ ലോകത്തോട് നടത്തിയ അഭ്യർത്ഥനയിൽ ഇനിയെങ്കിലും ഈ അമിത ചൂഷണത്തിന് വിരാമമിടേണ്ടതുണ്ട് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. സാങ്കേതികവിദ്യയിൽ വമ്പിച്ച കുതിച്ചുചാട്ടം ഉണ്ടാകുമ്പോഴും മത്സ്യ ഉത്പാദനം താഴെക്കാണ് പോകുന്നത് എന്ന് നാം കണക്കിലെടുക്കണം. കഴിഞ്ഞ രണ്ടു ദശകമായി മത്സ്യ ഉൽപ്പാദനം 85 -87 ദശലക്ഷം എന്ന നിശ്ചലാവസ്ഥയിലാണ്. ഈ ദിശയിൽ ഉൽപാദനം തുടരുകയാണ് എങ്കിൽ 2048 ആകുമ്പോഴേക്കും ലോകത്ത് ഭക്ഷ്യയോഗ്യമായ മുഴുവൻ മത്സ്യവും അപ്രത്യക്ഷമാകും എന്ന പരിഭ്രാന്തിജനകമായ റിപ്പോർട്ട് നേച്ചർ മാസിക പുറത്തുവിട്ടിട്ടുണ്ട്.

സബ്സിഡി: തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ്

വികസിത രാജ്യങ്ങൾ പ്രതിവർഷം മത്സ്യമേഖലയ്ക്ക് 35.4 ബില്യൺ ഡോളർ സബ്സിഡി നൽകുന്നുണ്ട്. ഇതിൽ 22.2 ബില്യൺ ഡോളറും വിനാശകരമായ (ഹാംഫുൾ) കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. വൻകിട മത്സ്യബന്ധന യാനങ്ങളുടെ നവീകരണം, പെട്രോളിയം സബ്സിഡി, തുറമുഖ നവീകരണം എന്നിവയ്ക്കാണ് ഈ തുക ചെലവിടുന്നത്.

വികസിതമായ OECD രാഷ്ട്രങ്ങൾ പ്രതിവർഷം ഒരു തൊഴിലാളിക്ക് 5722 ഡോളർ സബ്സിഡിയായി നൽകുന്നു. ബെൽജിയം ശരാശരി 62,000 ഡോളറും നെതർലൻഡ് 75,000 ഡോളറുമാണ് ഒരു തൊഴിലാളിക്ക് നൽകുന്നത്. മറ്റു രാഷ്ടങ്ങളുടെ ശരാശരി 283ഡോളറാണ്. എന്നാൽ ഇന്ത്യ ആകട്ടെ ഒരു വർഷം 15 ഡോളർ മാത്രമാണ് ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് നൽകുന്നത്.

ക്ഷേമപ്രവർത്തനങ്ങൾ ഏറെ മുന്നോട്ടു പോയ കേരളം പോലും മറ്റു സംസ്ഥാനങ്ങൾ നൽകുന്ന എണ്ണ സബ്സിഡി പോലും ഇപ്പോൾ നൽകുന്നില്ല. 2022- ൽ ജനീവയിൽ ചേർന്ന 12-ാം മന്ത്രിതല സമ്മേളനത്തിൽ ഇത് വിവേചനപരമാണെന്നും ഇന്ത്യയെയും അമേരിക്കയേയും ഒരേനിലയിൽ പരിഗണിക്കുന്നത് തെറ്റാണെന്നും നാം ഉന്നയിച്ചു.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന 38,000 യാനങ്ങൾ ലോകമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 140 മീറ്റർ നീളമുള്ള അറ്റ്ലാന്റിക് ഡോൺ മുതൽ ലോകത്തെ ഏറ്റവും വലിയ മത്സ്യക്കപ്പലായ റഷ്യയുടെ ലഫായത്ത് പോലുള്ള ഫാക്ടറികപ്പലുകളുമുണ്ട്.
ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന 38,000 യാനങ്ങൾ ലോകമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 140 മീറ്റർ നീളമുള്ള അറ്റ്ലാന്റിക് ഡോൺ മുതൽ ലോകത്തെ ഏറ്റവും വലിയ മത്സ്യക്കപ്പലായ റഷ്യയുടെ ലഫായത്ത് പോലുള്ള ഫാക്ടറികപ്പലുകളുമുണ്ട്.

നമ്മുടെ മേഖല പ്രധാനമായും തൊഴിൽസാന്ദ്രമാണ്. ഇന്ത്യയുടെ പരമാധികാരമേഖലയിൽ നിലവിൽ 3,14,757 യാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2020ലെ കണക്ക് പ്രകാരം പ്രതിവർഷം ഇന്ത്യൻ കടലുകളിൽനിന്ന് പിടിക്കാവുന്ന മത്സ്യം ശരാശരി 53.1 ലക്ഷം ടൺ ആണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇവ പിടിക്കണമെങ്കിൽ ശരാശരി 93, 257യാനങ്ങൾ മാത്രം മതി എന്നിരിക്കെ, ഇപ്പോൾ അതിന്റെ മൂന്നര ഇരട്ടിയാണ് പ്രവർത്തിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ പിടിക്കുന്ന 665 ഇനം മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 44 ലക്ഷം തൊഴിലാളികളും ഇന്ത്യയിലുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലായി ജീവിക്കുന്ന ‘ഇക്കോ സിസ്റ്റം പീപ്പിൾ’ എന്നറിയപ്പെടുന്ന ഈ വിഭാഗം തൊഴിൽസാന്ദ്രമായ മേഖലയിലെ പ്രധാന ഉത്പാദക വിഭാഗമാണ്. കടലിൻ്റെ നേരവകാശികൾഎന്നറിയപ്പെടുന്ന ഇവരുടെ സംരക്ഷണത്തിന് അടിയന്തരമായി സബ്സിഡികൾ ആവശ്യമാണെന്നും, അടുത്ത 25 വർഷത്തേക്ക് ഇത് തുടരാൻ അനുവദിക്കണമെന്നുമുള്ള തത്വാധിഷ്ഠിത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളിൽ 68 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെ കിടക്കുന്നവരാണെന്നും ആയതിനാൽ നമുക്ക് പ്രത്യേക പരിഗണന (S & DT) നൽകണമെന്നതും ആയിരുന്നു നമ്മുടെ നിലപാട്. 2024 -ൽ അബുദാബിയിൽ ചേർന്ന 13-ാമത് മന്ത്രിതല സമ്മേളനത്തിലും ഇന്ത്യ ഈ സമീപനം തുടർന്നു. ഈ വർഷം മാർച്ചിൽ കാമറൂണിലെ യൊവാണ്ടയിൽ ചേർന്ന 14-ാം സമ്മേളനത്തിലും ഈ നിലപാട് പിന്തുടർന്ന ഇന്ത്യ, തികച്ചും ഏകപക്ഷീയമായി മലക്കംമറിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യ ഒപ്പുവയ്ക്കുന്നതിന് മുമ്പുതന്നെ യഥാർത്ഥത്തിൽ കഴിഞ്ഞ സെപ്റ്റംബർ 15ന് തന്നെ, ഈ കരാർ പ്രാബല്യത്തിൽ വന്നുകഴിഞ്ഞിരുന്നു.

ഇന്ത്യ ചെയ്യുന്നത് ...

ലോകത്തെ നാലാമത്തെയോ അഞ്ചാമത്തെയോ വികസിത രാഷ്ട്രമാണ് എന്ന നിലയിൽ ഈ വിഷയത്തെ കൈകാര്യം ചെയ്തതതാണ് ഇന്ത്യയ്ക്കു പറ്റിയ ആദ്യത്തെ അബദ്ധം. നമ്മുടെ മത്സ്യ ഉൽപാദനത്തിൽ ഉൾനാടൻ മേഖലയുടെ പ്രാമുഖ്യവും കണക്കിലെടുക്കണം. പ്രധാനമന്ത്രി മത്സ്യ സമ്പാദക യോജന പദ്ധതി പ്രകാരമുള്ള ഭൂരിപക്ഷം ആനുകൂല്യങ്ങളും ആ മേഖലക്കാണ്. 2020 മുതൽ നിതി ആയോഗ് പദ്ധതികളും സമീപകാലത്ത് മർച്ചൻ്റ്ഷിപ്പിംഗ് റൂളുകളിൽ വരുത്തിയ ഭേദഗതികളും പ്രകാരം ഇന്ത്യയുടെ ആഴക്കടൽ മേഖലയിലും തീരക്കടലിലും വൻകിട കപ്പലുകൾക്ക് അനുമതി നൽകാനുള്ള നീക്കം നടത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങൾ സമീപകാലത്ത് സംസ്ഥാന സർക്കാരുകളോടും പോലും ആലോചിക്കാതെ നടപ്പാക്കുകയും ചെയ്തു.

തൊഴിൽസാന്ദ്രമായ ഈ മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും കേവലമായ പ്രാഥമിക ഉൽപാദകർ എന്ന നിലയിൽനിന്ന് സംരംഭകരാക്കി മത്സ്യത്തൊഴിലാളികളെയും മേഖലയിലെ സ്ത്രീകളേയും മാറ്റുകയും, ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും, മൂല്യവർദ്ധനയും നടപ്പാക്കി, മേഖലയെ സമ്പുഷ്ടീകരിക്കുകയും ചെയ്യുന്ന സമീപനമല്ല കേന്ദ്രത്തിന്റെത്.

മേഖലയിൽ ആധിപത്യം പുലർത്തുന്ന വിരലിലെണ്ണാവുന്ന വൻകിടക്കാർക്കും കയറ്റുമതിക്കാർക്കും ഇടത്തട്ടുകാർക്കും തങ്ങളുടെ ചൂഷണം നിർബാധം തുടരുന്നതിന് സൗകര്യമൊരുക്കുകയാണ് അവർ ചെയ്യുന്നത്. ഈ സമീപനം തിരുത്തുകയും സംസ്ഥാനങ്ങളുടെ അധികാര- അവകാശങ്ങൾ സംരക്ഷിക്കുകയും ഉപജീവന അവകാശം സംരക്ഷിക്കുകയും ചെയ്യുന്ന രൂപത്തിൽ നമ്മുടെസബ്സിഡി നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

മത്സ്യത്തൊഴിലാളികളെയും മേഖലയിലെ സ്ത്രീകളേയും മാറ്റുകയും, ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും, മൂല്യവർദ്ധനയും നടപ്പാക്കി, മേഖലയെ സമ്പുഷ്ടീകരിക്കുകയും ചെയ്യുന്ന സമീപനമല്ല കേന്ദ്രത്തിന്റെത്.
മത്സ്യത്തൊഴിലാളികളെയും മേഖലയിലെ സ്ത്രീകളേയും മാറ്റുകയും, ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും, മൂല്യവർദ്ധനയും നടപ്പാക്കി, മേഖലയെ സമ്പുഷ്ടീകരിക്കുകയും ചെയ്യുന്ന സമീപനമല്ല കേന്ദ്രത്തിന്റെത്.

മർച്ചന്റ് ഷിപ്പിംഗ് ആക്റ്റ്:
ചില ആവശ്യങ്ങൾ

മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന മറ്റൊരു വിഷയമാണ് മർച്ചന്റ് ഷിപ്പിങ് ആക്റ്റ് (Merchant Shipping Act and Rules, 2026). ആക്റ്റിലെ പ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, കേരളത്തിന് തിരിച്ചടിയായ നിർദ്ദേശങ്ങളെക്കുറിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കേന്ദ്ര സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.

1. നമ്മുടെ ഭരണഘടന തീരദേശ സംസ്ഥാനങ്ങളുടെ സ്വാഭാവിക അവകാശങ്ങൾ ഉറപ്പുനൽകുന്നു. ആർട്ടിക്കിൾ 249, പ്രാദേശിക ജലാശയങ്ങളിലെ അവകാശങ്ങൾ തീരദേശ സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതാണെന്ന് വ്യക്തമായി കാണിക്കുന്നു. ഇതിന് വിരുദ്ധമായി, Merchant Shipping Act തീരദേശ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നു.

2. ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) പ്രവർത്തിക്കുന്ന 3,14,757 കപ്പലുകളുണ്ട്. ഇവയെല്ലാം ഉപജീവന സ്വഭാവമുള്ളവയാണ്. ചെറുകിട സ്വഭാവമുള്ള ഒരു ചെറിയ സംഖ്യ കപ്പലുകളും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ മത്സ്യബന്ധനത്തിന്റെ പ്രധാന സ്വഭാവം അദ്ധ്വാനകേന്ദ്രീകൃതമായതിനാൽ വ്യാവസായിക മത്സ്യബന്ധനം നിലവിൽ പ്രചാരത്തിലില്ല. ലോകമെമ്പാടുമുള്ള വ്യാവസായിക മത്സ്യബന്ധനത്തിന്റെ ദോഷകരമായ ആഘാതങ്ങളെക്കുറിച്ചും നമുക്കറിയാം. അതിനെക്കുറിച്ച് ലോക വ്യാപാര സംഘടനയിലും (WTO) ഇന്ത്യയിലും ഉണ്ടായ ധാരണ ആ തിരിച്ചറിവിന്റെ ഭാഗമാണ്. 

ഇപ്പോൾ, അതിന് തികച്ചും വിരുദ്ധമായി, അത്തരമൊരു തത്വാധിഷ്ഠിത നിലപാട് നിരാകരിച്ചുകൊണ്ട്, ഈ രേഖ വ്യാവസായിക മത്സ്യബന്ധനത്തിന് അനാവശ്യ പ്രാധാന്യം നൽകുന്നു, അതുവഴി ഈ മേഖലയെ ബിസിനസ് കുത്തകകളുടെ കൈകളിൽ ഏൽപ്പിക്കുന്നു. ടെറിട്ടോറിയൽ വാട്ടേഴ്‌സിനകത്തും പുറത്തും പ്രവർത്തിക്കാൻ മത്സ്യബന്ധന കപ്പലുകൾക്ക് പ്രവേശന പാസുകൾ നൽകുന്നതായും Merchant Shipping Act-ൽ കാണുന്നു.

3. ഇന്ത്യയിലെ മത്സ്യബന്ധന കപ്പലുകളുടെ പ്രധാന സ്വഭാവം ഭൂരിഭാഗവും മരത്തിൽ നിർമ്മിച്ചവയാണ് എന്നതാണ്. അടുത്തിടെ കേരളത്തിൽ, തെർമോകോൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു മീറ്റർ വലിപ്പമുള്ള യാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്, അത്തരം കനോകളിൽ 2500 തൊഴിലാളികൾ ജോലി ചെയ്യുന്നു.

4. കേരളത്തിലെ തീരജലാശയങ്ങളിൽ മത്സ്യബന്ധന കപ്പലുകളുടെ കൂട്ടിയിടി പതിവായി സംഭവിക്കുന്നു. ഈ ഗുരുതര പ്രശ്നത്തെ രേഖ അവഗണിക്കുന്നു. ഇത് ഒഴിവാക്കാൻ, COLREG ആർട്ടിക്കിൾ 26 പാലിക്കണം. ട്രോൾ ബോട്ടുകളും ഗിൽനെറ്ററുകളും പോലുള്ള ആഴക്കടൽ കപ്പലുകൾ ട്രോളിംഗ് സമയത്ത് പച്ചയ്ക്ക് മുകളിൽ വെള്ള ലൈറ്റും, വിശ്രമത്തിലോ നാവിഗേഷനിലോ ആയിരിക്കുമ്പോൾ നിഷ്കർഷിക്കപ്പെട്ട നിറങ്ങളിലുള്ള ലൈറ്റുകളും ഉപയോഗിക്കണം. കപ്പലുകൾ നാവിഗേഷൻ ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കാനുള്ള ചുമതല ഹാർബർ മാസ്റ്റർമാർക്ക് നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന മറ്റൊരു വിഷയമാണ് മർച്ചന്റ് ഷിപ്പിങ് ആക്റ്റ്  ആക്റ്റിലെ പ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, കേരളത്തിന് തിരിച്ചടിയായ നിർദ്ദേശങ്ങളെക്കുറിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കേന്ദ്ര സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന മറ്റൊരു വിഷയമാണ് മർച്ചന്റ് ഷിപ്പിങ് ആക്റ്റ് ആക്റ്റിലെ പ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, കേരളത്തിന് തിരിച്ചടിയായ നിർദ്ദേശങ്ങളെക്കുറിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കേന്ദ്ര സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.

5. പരമ്പരാഗത കപ്പലുകളിൽ ഒന്നിലധികം കമ്പാർട്ട്മെന്റുകൾ ഉണ്ടാകുക എന്നതും അത്തരം കപ്പലുകളിൽ ജോലി ചെയ്യുന്നവർക്ക് Merchant Shipping Act-ൽ നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യത ഉണ്ടായിരിക്കുക എന്നതും അസാധ്യമാണ്. അത്തരം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഭൂരിഭാഗം പരമ്പരാഗത യാനങ്ങളുടെയും പ്രവർത്തനം അസാധ്യമാകും.

6. നെഗറ്റീവ് പ്രവർത്തനരീതി: സംസ്ഥാന സർക്കാരുകളെയും മത്സ്യത്തൊഴിലാളി സംഘടനകളെയും അവഗണിച്ച്, ഇത്തരമൊരു ഗൗരവകരമായ രേഖ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ നേരിട്ട് മത്സ്യവകുപ്പുകൾ വഴി പങ്കാളികളുമായി യോഗങ്ങൾ സംഘടിപ്പിക്കുന്നത് ഈ മേഖലയോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ഈ നെഗറ്റീവ് പ്രവർത്തനരീതി ഗണ്യമായി തിരുത്തേണ്ടതുണ്ട്.

7. എല്ലാ മത്സ്യബന്ധന കപ്പലുകളും രജിസ്റ്റർ ചെയ്യുകയും ഐഒടിസി (IOTC) പോലുള്ള പ്രാദേശിക മത്സ്യബന്ധന മാനേജ്മെന്റ് ഓർഗനൈസേഷനുകളിൽ (RFMOs) രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത് നല്ല കാര്യമാണ്.

മേൽ സൂചിപ്പിച്ച പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ രേഖ അന്തിമമാക്കുന്നതിനുമുമ്പ്, തീരദേശ സംസ്ഥാനങ്ങളുമായും മത്സ്യത്തൊഴിലാളികളുമായും ബന്ധപ്പെടണം. എല്ലാവരെയും ഉൾക്കൊള്ളുന്ന കൂടിയാലോചനാ പ്രക്രിയയും ആരോഗ്യകരമായ ചർച്ചയും മാത്രമേ നല്ല ഫലം ഉണ്ടാക്കുകയുള്ളൂ.

Comments