കടൽ നിശ്ചലമാക്കി, കടൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ

കേരളത്തിലെ മത്സ്യബന്ധന മേഖലയെ തകർക്കുന്ന കടൽ മണൽ ഖനനത്തിന്റെ ടെണ്ടർ നടപടി പൂർത്തിയാകുന്ന ഫെബ്രുവരി 27-ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ തീരദേശ ഹർത്താൽ വിജയം. വർക്കല മുതൽ അമ്പലപ്പുഴ വരെ നീളുന്ന പ്രദേശങ്ങളിലാണ് അഴൽകടൽ മണൽ ഖനനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് അനമുഭവിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെയും കേന്ദ്ര നീക്കത്തിന് മൗനാനുവാദം നൽകുന്ന സംസ്ഥാന സർക്കാറിനെതിരെയുമാണ് സമരം നടത്തുന്നത്.

Comments