കരിമൺക്കരയിലെ മനുഷ്യരും മാഫിയയും

ആലപ്പുഴ മുതൽ വലിയഴിക്കൽ വരെ നീളുന്ന തീരദേശയാത്ര, ജീവിതത്തോട് പോരടിക്കുന്ന സംവിധാനങ്ങളോട് നിരന്തരം കലഹിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളിലേക്ക് കൂടിയുള്ള യാത്രയാണ്. ആഞ്ഞടിക്കുന്ന കടലിനെ പ്രതിരോധിക്കാൻ കഴിയാതെ ഇടിഞ്ഞുവീണുപോകുന്ന വീടുകൾക്ക് മുന്നിൽ നിന്നും തങ്ങളുടെ ജീവിതത്തെ തകർക്കുന്ന സർക്കാർ- കോർപറേറ്റ് ചങ്ങാത്തത്തിനെതിരെ അവർ ശബ്ദമുയർത്തും. പട്ടിണി കിടക്കുമ്പോഴും ആലപ്പുഴ തീരദേശത്ത് സർക്കാർ ഒത്താശയോടെ നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ അവർ തെരുവിൽ സമരം നയിക്കും. കോർപറേറ്റ് കുത്തകകൾക്കുവേണ്ടി മത്സ്യത്തൊഴിലാളികളെ തീരദേശത്ത് നിന്നും ഒഴിപ്പിക്കാനുള്ള സർക്കാർ ഗൂഢാലോചനകളോടും തീരദേശത്തെ ചൂഴ്ന്ന് തിന്നുന്ന കരിമണൽ ഖനനത്തിനുമെതിരെ ആയിരത്തിലധികം ദിവസങ്ങളായി ഈ മനുഷ്യർ, തൊഴിലാളികൾ സമരത്തിലാണ്...

Comments