കടൽ പ്രക്ഷുബ്‌ധമായപ്പോൾ രക്ഷപ്പെടാൻ വേണ്ടി മുതലപ്പൊഴി ഹാർബറിലെത്തിയ കടൽപ്പണിക്കാരാണ് ഹാർബറിൻ്റെ നിർമാണ വൈകല്യം മൂലമുള്ള തിരയടിയിൽ അപകടത്തിൽപ്പെട്ട് മരിക്കുകയും കാണാതാവുകയും ചെയ്തിട്ടുളളത്. കാലാവസ്ഥാ മുന്നറിയിപ്പ് കൃത്യമായി നൽകാനുള്ള കുസാറ്റിൻ്റെ പ്രയോഗിച്ച് വിജയിച്ച സംവിധാനമുണ്ടായിട്ടും അതെന്തു കൊണ്ടാണ് ഉപയോഗിക്കാത്തത് എന്ന ചോദ്യം ഉയരേണ്ടിയിരിക്കുന്നു. ഒപ്പം ഹാർബറിൽ നടന്നിട്ടുള്ള 85 ലേറെ മരണങ്ങൾക്ക് മുതലപ്പൊഴി ഹാർബറിൻ്റെ നിർമാണ വൈകല്യത്തിന് കാരണമായവരെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുമുണ്ട്. ഈ വിഷയം വിശകലനം ചെയ്യുകയാണ് ഗവേഷകനും തീരദേശവാസിയും ആക്റ്റിവിസ്റ്റുമായ ഡോ. ജോൺസൺ ജമൻ്റ്
