ബോട്ടുകൾക്ക് ഇടമില്ലാത്ത ബേപ്പൂർ ഹാർബർ

ഈ വർഷാരംഭം മുതൽ തന്നെ മത്സ്യമേഖലയിൽ നിന്ന് കാര്യമായ വരുമാനമൊന്നും നേടാനാകാത്ത മത്സ്യത്തൊഴിലാളികൾ ട്രോളിങ്ങ് നിരോധനത്തോടെ കനത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കോഴിക്കോട് ബേപ്പൂർ ഹാർബറിലെ സ്ഥല പരിമിതി മൂലം ട്രോളിങ്ങ് നിരോധന സമയത്ത് ബോട്ടുകൾ നിർത്തിയിടാൻ ഇടമില്ലാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. 450 ലധികം വൻകിട ബോട്ടുകളും 250 ലധികം ചെറുകിട ബോട്ടുകളുമാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. നിലവിൽ 370 മീറ്റർ മാത്രം നീളമുള്ള വാർഫിൽ 100 ൽ കുറഞ്ഞ ബോട്ടുകൾ മാത്രം കെട്ടിയിടാനുള്ള സൗകര്യമുള്ളു.

Comments