കരയിലെ പണിക്കാർക്കുള്ള ഒരവകാശവും ഞങ്ങൾ കടൽപ്പണിക്കാർക്കില്ലേ?

കടലിൽ പണിക്കുപോയി അപകടത്തിൽപ്പെടുകയോ മരിക്കുയോ ചെയ്യുന്ന തൊഴിലാളികളോട് വംശീയ മനോഭാവത്തോടെയാണ് എല്ലാക്കാലത്തും ഭരണകൂടവും സിസ്‌റ്റവും കരക്കാരും പെരുമാറിയിട്ടുള്ളത്. സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുക എന്ന തീരദേശ ജനതയുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യത്തോടു പോലും എത്രയോ ആളുകൾ മരിച്ചിട്ടും അപകടത്തിൽപ്പെട്ടിട്ടും ജീവിതം തകർന്നിട്ടും സർക്കാരുകൾ അനുകൂല നിലപാടെടുത്തിട്ടില്ല. മുതലപ്പൊഴി ഹാർബറിൽ ആളുകൾ മരിച്ചുകൊണ്ടേയിരിക്കുന്നത് സർക്കാരിൻ്റെ തിരുത്തരവാദപരമായ സമീപനം കൊണ്ട് മാത്രമാണ്. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് ഓരോ കടൽപ്പണിക്കാരുടെ കയ്യിലേക്കും എത്തിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടായിട്ടും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും അതിന് തയ്യാറാവുന്നില്ല എന്നത് ഇനിയുമൊരു ജീവൻ നടഷ്‌ടപ്പെടുന്നതിനു മുൻപേ പരിഹരിക്കപ്പെടേണ്ട വിഷയമാണ്. തിരുവനന്തപുരം പരമ്പരാഗത കടൽപ്പണി കൂട്ടായ്മ പ്രസിഡൻ്റ് ഷിബുദാസുമായി മനില സി. മോഹന്‍ നടത്തിയ അഭിമുഖം.

Comments