പെൻഷനും റേഷനും മുടങ്ങി, ക്ഷേമനിധിപ്പണം ഇരട്ടി ജീവിതം മുട്ടി മത്സ്യത്തൊഴിലാളികൾ

ത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത് കുറച്ചുദിവസം മുൻപാണ്. മീനില്ലാത്ത കാലത്ത്, മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് ക്ഷേമനിധി തുക മൂന്നിരട്ടിയാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. വർദ്ധനവ് 2024 ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാനാണ് തീരുമാനം. മറുവശത്ത് വിവാഹ, ചികിത്സാ സഹായങ്ങളും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പും മുടങ്ങിക്കിടക്കുകയാണ്.

ആനുകൂല്യങ്ങൾ മുടക്കിയതു കൂടാതെ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി ചെറുവള്ളങ്ങളുടെയും ബോട്ടുകളുടെയും രെജിസ്ട്രേഷൻ ഫീസും വർദ്ധിപ്പിച്ചിരിക്കുന്നു. യന്ത്രവതകൃത യാനങ്ങൾ, ഇനി നീളത്തിന്റെ അടിസ്ഥാനത്തിൽ 300മുതൽ 1250രൂപ വരെ അടക്കേണ്ടി വരും. നാലുമാസമായി മത്സ്യത്തൊഴിലാളികളുടെ പെൻഷനും മുടങ്ങിയിരിക്കുകയാണെന്നും ഓർക്കണം. ട്രോളിംഗ് നിരോധനസമയത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ടിയിരുന്ന സൗജന്യറേഷനും പലർക്കും കിട്ടിയിട്ടില്ല.

Comments