'കടൽ കേറിക്കേറി വരുന്നു, സർക്കാറേ, ഞങ്ങൾ എവിടെപ്പോകും?'ചെല്ലാനം ചെറിയകടവിൽനിന്ന് കുറെ കുടുംബങ്ങൾ

കടലിനെ ആശ്രയിച്ച് ജീവിച്ച് പോന്നിരുന്ന ചെല്ലാനം ചെറിയകടവ് പ്രദേശവാസികൾ കഴിഞ്ഞ കുറേ വർഷങ്ങളായി അതേ കടലിനെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണ്. ഇരമ്പി വരുന്ന കടലിനെ ഭയന്ന് ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ ജീവിതം അങ്ങേയറ്റം ദുരിതത്തിലാണ്. ആയുഷ്‌കാലത്തിന്റെ സമ്പാദ്യം മുഴുവൻ കടലെടുത്തുപോകുമ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കുന്ന മനുഷ്യരെ കേൾക്കാൻ ആരും തയാറാകുന്നില്ലെന്നാണ് അവർ പറയുന്നത്.

എല്ലാ മനുഷ്യരേയും പോലെ അന്തസോടെ ജീവിക്കാൻ തീരദേശനിവാസികൾക്കും അവകാശമുണ്ട്. ഏത് നിമിഷവും വീടുകൾ കടലെടുക്കുമെന്ന് ഭയന്നുജീവിക്കേണ്ടി വരുകയെന്നത് അവിടുത്തെ ജീവിതങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. അധികൃതർ കാണിക്കുന്ന നിരുത്തരവാദിത്തപരമായ നടപടികൾ അവസാനിപ്പിച്ച് തീരദേശനിവാസികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണം. അന്തസുള്ള ജീവിതം അവരുടെ അവകാശമാണ്.

Comments