അസീസും അച്യുതനും കടലിൽ മരിക്കില്ലായിരുന്നു

കോഴിക്കോട് ചോമ്പാല ഹാർബറിൽ നിന്നും മാഹി ഹാർബറിൽ നിന്നും ആഗസ്റ്റ് 25 ന് മീൻ പിടിക്കാൻ കടലിൽ പോയ രണ്ട് തൊഴിലാളികൾ, അസീസും അച്യുതനും മരിച്ചത് അപകടത്തിൽപ്പെട്ട വിവരം പുറത്തറിയാൻ വൈകിയതുകൊണ്ടാണ്. അപകടത്തിൽപ്പെട്ട മറ്റൊരു തൊഴിലാളി ഷൈജു ജീവനും കയ്യിൽ വെച്ച് നീന്തി കരയ്ക്കെത്തേണ്ടി വന്നു വിവരം കരയിലെത്താൻ. മത്സ്യത്തൊഴിലാളികൾ കടലിൽ വെച്ച് അപകടത്തിൽപ്പെടുമ്പോൾ രക്ഷയ്ക്കെത്തേണ്ട സംവിധാനങ്ങൾ സാങ്കേതികമായും മാനുഷികമായും സമയത്തിന് എത്തുന്നില്ല എന്നതാണ് വാസ്തവം.

Comments