ASIA CUP 2025 സഞ്ജു സാംസൺ: തെരഞ്ഞെടുത്തു, അപമാനിച്ചു

ഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയ ശേഷം മുഖ്യ സെലക്ടർ ആയ അജിത് അഗാർക്കർ നടത്തിയ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണ്, നല്ലൊരു കളിക്കാരനെ അപമാനിക്കുന്നതുമാണ്. ഗില്ലും ജെയ്സ്‌വാളും ഇല്ലാത്തതുകൊണ്ടാണ് സഞ്ജുവിന് ഇടം കിട്ടിയത് എന്നായിരുന്നു അഗാർക്കറുടെ പത്രസമ്മേളനത്തിലെ പ്രസ്താവന. എന്നാൽ 2008-ൽ വിരാട് കോലി എന്ന പിൽക്കാല ബാറ്റിംഗ് ഇതിഹാസം ഓപ്പണറായി അരങ്ങേറിയത് സച്ചിനും സെവാഗും റെസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്. ഇതു ക്രിക്കറ്റിൽ പതിവാണ്. അതു മറന്നുകൊണ്ടുള്ള അഗാർക്കറുടെ പ്രസ്താവന പ്രതിഭാശാലിയായ ഒരു കളിക്കാരനെ കരുതിക്കൂട്ടി അപമാനിക്കുന്നതിനു തുല്യമാണെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.


Summary: The statement made by Team India chief selector Ajit Agarkar after Sanju Samson's inclusion in the Asia Cup 2025 squad is highly objectionable, Dileep Premachandran talks.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments