സ്വന്തം ഗ്രൗണ്ടിൽ സുനിൽ നരെയ്നെയും വരുൺ ചക്രവർത്തിയെയും പോലുള്ള ലോകോത്തര സ്പിന്നർമാരുടെ മികവിൽ ഐപിഎല്ലിലെ 14 മത്സരങ്ങളിൽ ഏഴ് ഹോം മത്സരങ്ങളിലെങ്കിലും മുന്നേറാമെന്നായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ കണക്കു കൂട്ടൽ. ഹോം ഗ്രൗണ്ടിലെ അഡ്വാൻറേജ് ഇത്തരം ലീഗുകളിൽ ഏതൊരു ടീമും പ്രതീക്ഷിക്കുക സ്വാഭാവികം. എന്നാൽ ഈ സീസണിൽ കളിമാറുന്നതായി കെ.കെ.ആറിനെപ്പോലെ പല ടീമുകളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അശ്വിൻ ആകട്ടെ ഇതു ബൗളർമാരെ വേണ്ടാത്ത ടൂർണമെൻ്റാണെന്ന് ആരോപിക്കുന്നു. എന്താണ് യാഥാർത്ഥ്യം? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.