ക്രിക്കറ്റ് വേൾഡ് കപ്പ്: 2011 ൽ നിന്ന് 2023 ലെത്തുന്ന ഇന്ത്യൻ പ്രതീക്ഷകള്‍

എല്ലാം അവസാനിച്ചുവെന്ന ഇന്ത്യൻ തോന്നലിൽ നിന്നും ആദ്യം ഗംഭീറിനെയും പിന്നീട് യുവരാജിനെയും കൂട്ട് പിടിച്ച് നുവാൻ കുലശേഖരയുടെ 49 ആം ഓവറിൽ ഫുൾ ലെങ്ത് ഡെലിവറി ലോങ് ഓണിലൂടെ സിക്സർ പറത്തി കപിൽ ദേവിന് ശേഷം ഇന്ത്യ ലോക ക്രിക്കറ്റ് വേൾഡ് കപ്പുയർത്തി. ചെളി പുരണ്ട ജെയ്സിയിൽ ഗംഭീറും കാൻസർ വേദന വകവെക്കാതെ പോരാടിയ യുവരാജ് സിങ്ങും ക്യാപ്റ്റനോടപ്പമുള്ള അന്തിമ പോരാട്ടത്തിന്റെ തിളക്കങ്ങളായി വാഴ്ത്തപ്പെട്ടു. സച്ചിൻ തന്റെ മാത്രം വാങ്കഡെയിൽ സഹ കളിക്കാരുടെയും ഇന്ത്യൻ മനസ്സുകളുടെയും ചുമലിലേറി വേണ്ടുവോളം വലയം വെച്ചു. DHONI FINISHES IN HIS STYLE എന്ന ടാഗ് ലൈനിൽ ധോണി മുഴുവൻ ഇന്ത്യക്കാരുടെയും ദീർഘ കാല സ്വപ്നം ഫിനിഷ് ചെയ്ത് ലോകം കണ്ട മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരിൽ ഒരാളായി.

കൃത്യം പന്ത്രണ്ട് വർഷങ്ങൾക്കപ്പുറം 2011 ൽ ലോക ഇന്ത്യക്കാർ മുഴുവൻ അസ്വസ്ഥതകളോട് കൂടിയും വാങ്കഡെയുടെ ഒരു ഏപ്രിൽ രാത്രിയെ തള്ളി നീക്കുന്നു. സ്വന്തം രാജ്യത്ത് വിരുന്നെത്തിയ ക്രിക്കറ്റ് വേൾഡ് കപ്പിൽ തങ്ങളുടെയും ക്രിക്കറ്റ് ലോകത്തിന്റെയും ബഹു ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനെ കിരീടത്തോടെ യാത്രയാക്കാമെന്ന അർഹതപ്പെട്ട മോഹത്താൽ സ്റ്റേഡിയവും മുഴുവൻ ഇന്ത്യയും അയൽക്കാർക്കെതിരെയുള്ള കലാശപോരിന് മുമ്പിലിരിക്കുന്നു. മഹേളയുടെ സെഞ്ചുറിയിൽ ഭേദപ്പെട്ട ശ്രീലങ്കൻ ടാർഗെറ്റ് പിന്തുടർന്ന ചരിത്രത്തിലെയും അന്നത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റിങ് ഓർഡർ മലിംഗയുടെ തല തിരിഞ്ഞ യോർക്കറുകൾക്ക് മുന്നിൽ അടി തെറ്റി. അത് വരെ ടൂർണമെന്റിലെ നേരിട്ട ആദ്യ പന്തുകൾ സ്ഥിരം ഡ്രൈവിലൂടെ നാല് റൺസ് കടത്തിയിരുന്ന സേവാഗ് രണ്ടാം പന്തിൽ തന്നെ പുറത്തായി. കൂടെ സച്ചിനും കൂടാരം കയറി. എല്ലാം അവസാനിച്ചുവെന്ന ഇന്ത്യൻ തോന്നലിൽ നിന്നും ആദ്യം ഗംഭീറിനെയും പിന്നീട് യുവരാജിനെയും കൂട്ട് പിടിച്ച് നുവാൻ കുലശേഖരയുടെ 49 ആം ഓവറിൽ ഫുൾ ലെങ്ത് ഡെലിവറി ലോങ് ഓണിലൂടെ സിക്സർ പറത്തി കപിൽ ദേവിന് ശേഷം ഇന്ത്യ ലോക ക്രിക്കറ്റ് വേൾഡ് കപ്പുയർത്തി. ചെളി പുരണ്ട ജെയ്സിയിൽ ഗംഭീറും കാൻസർ വേദന വകവെക്കാതെ പോരാടിയ യുവരാജ് സിങ്ങും ക്യാപ്റ്റനോടപ്പമുള്ള അന്തിമ പോരാട്ടത്തിന്റെ തിളക്കങ്ങളായി വാഴ്ത്തപ്പെട്ടു. സച്ചിൻ തന്റെ മാത്രം വാങ്കഡെയിൽ സഹ കളിക്കാരുടെയും ഇന്ത്യൻ മനസ്സുകളുടെയും ചുമലിലേറി വേണ്ടുവോളം വലയം വെച്ചു. DHONI FINISHES IN HIS STYLE എന്ന ടാഗ് ലൈനിൽ ധോണി മുഴുവൻ ഇന്ത്യക്കാരുടെയും ദീർഘ കാല സ്വപ്നം ഫിനിഷ് ചെയ്ത് ലോകം കണ്ട മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരിൽ ഒരാളായി.

നുവാൻ കുലശേഖരയുടെ പന്ത് ലോംഗ് ഓൺ സികസറിന് പറത്തി ധോണി 2011 വേൾഡ് കപ്പ് ഇന്ത്യക്ക് സമ്മാനിക്കുന്നു.

ഫ്രെയിം 2011 ൽ നിന്ന് 2019 ലെത്തുന്നു. 2015 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മൽസരങ്ങളിലും വിജയിച്ചെങ്കിലും സെമിയിൽ ആസ്ത്രേലിയയുമായി തോറ്റ് പുറത്തായ മുൻ ചാമ്പ്യൻമാർ 2019 ൽ വിരാട് കോഹ്ലിക്ക് കീഴിൽ കിരീടം നേടി തന്ന നായകന്റെ അവസാന ലോകകപ്പ് അങ്കത്തിനെത്തുന്നു. വിരാടും കെ.എൽ. രാഹുലും ധവാനും രോഹിതുമടക്കമുളള ബാറ്റിംഗ് നിരയും ബുംറയും ഷാമിയും ഭുവനേഷ്യറുമടങ്ങുന്ന പേസ് നിരയും ചഹലും കുല്‍ദീപുമടങ്ങുന്ന സ്പിൻ നിരയും ഹർദിക്ക് പാണ്ഡ്യയും ജഡേജയുമടങ്ങുന്ന ആൾ റൗണ്ട് നിരയും സന്തുലിതമാക്കിയ ടീം സെമി വരെ അനായാസം കടന്നു. എന്നാൽ ന്യൂസിലാന്റിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന സെമിയിൽ രോഹിതും രാഹുലും കോഹ്ലിയും ഒരു റൺസ് മാത്രമെടുത്ത് പവലിയനിലേക്ക് വളരെ നേരത്തെ തന്നെ മടങ്ങി. നാല് ഓവറിൽ 5/3 എന്ന ദയനീയ സ്കോറിൽ നിന്നും 92//6 എന്ന അനിശ്ചിതത്തിൽ നിന്നും 2011 നു സമാനമായി ജഡേജയുമായി ചേർന്ന് ധോണി ഒരു അത്യുജ്ജല പോരാട്ടത്തിനൊരുങ്ങി. അപ്പോൾ മാത്രം കളി ആദ്യമേ കൈപിടിയിലൊതുക്കിയെന്ന് കരുതിയ കെയ്ൻ വില്ല്യംസണും കിവി പടയും സമ്മർദ്ദത്തിലായി. ക്രീസിലുണ്ടെങ്കിൽ ഏത് നിമിഷവും കളി മാറ്റാനുള്ള കഴിവ് പ്രായവും നരയും കൂടിയെങ്കിലും എം എസ് ഡി യിൽ നിന്ന് കൈമോശം വന്നിട്ടിലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയായിരുന്നുവത്. ഏഴാം വിക്കറ്റിൽ ജഡേജയുമായുള്ള മികച്ച കൂട്ടുകെട്ടിന് ശേഷം ഭുവനേഷ്യറുമായുള്ള 49 ആം ഓവറിലെ സ്പീഡ് റണ്ണിങ്ങിൽ ഗുപ്റ്റിലിന്റെ ഡയറക്റ്റ് ത്രോ സ്റ്റമ്പിൽ കൊണ്ട് മില്ലീ സെക്കൻഡ് വ്യത്യാസത്തിൽ ധോണി പുറത്താകുമ്പോൾ ഇഗ്ലണ്ട് തേർഡ് അമ്പയർ റിച്ചാർഡ് നിരാശാ ഭാവ വ്യത്യാസത്താൽ അന്തം വിട്ട് നിന്നു.അവസാന ലോകകപ്പെന്ന നിലയിൽ കപ്പ് ധോണി നേടാൻ വ്യക്തിപരമായി താൻ ആഗ്രഹിച്ചിരുന്നെന്നും ക്രീസിലുണ്ടാകുമ്പോൾ 10 പന്തിൽ നിന്ന് 25 റൺസ് എന്നത് അയാൾക്ക് നേടാൻ കഴിയുന്നതേയുള്ളൂവെന്നുമാണ് അദ്ദേഹം പിന്നീട് ഇതിനോട് പ്രതികരിച്ചത്. ആ ലോകകപ്പിലെ തന്നെ ഏറ്റവും നിർണ്ണായകമായ നിമിഷമായിരുന്നുവത്. മില്ലി സെക്കന്റ്‌ വ്യത്യാസത്തിൽ ആ പന്ത് സ്റ്റമ്പിൽ പതിക്കും മുമ്പ് ധോണി ക്രീസിലെത്തിയിരുന്നെങ്കിൽ ആ കളിയിലെയും തുടർന്നുള്ള ഫൈനലിലെയും റിസൾട്ട് മറ്റൊന്നാവുമായിരുന്നെന്ന് വിശ്വസിക്കുന്നവർ തന്നെയാണ് ഇന്ത്യക്കാരിന്നും. പരിഭവങ്ങളൊന്നുമില്ലാതെ സഹ കളിക്കാർക്കും ആരാധകർക്കും നന്ദി പറഞ്ഞു ധോണി അന്ന് പടിയിറങ്ങി.

ഗുപ്റ്റിലിന്റെ ഡയറക്റ്റ് സ്റ്ററ്റമ്പിങ്ങിൽ ധോണി പുറത്താകുമ്പോൾ ഇഗ്ലണ്ട് തേർഡ് അമ്പയർ റിച്ചാർഡിന്റെ റിയാക്ഷൻ

നാല് വർഷങ്ങൾക്കിപ്പുറം അയാളില്ലാത്ത ലോകകപ്പിന് അയാൾ ലോകകപ്പ് നേടി തന്ന ഇന്ത്യൻ മണ്ണ് ആതിഥ്യം വഹിക്കുകയാണ്. 2011 ൽ അയാളോടപ്പമുണ്ടായിരുന്ന നിലവിലെ ലോകകപ്പ് ടീമിലുള്ള ഒരേ ഒരാളായ വിരാട് കോഹ്ലിയുടെ അവസാന ലോകകപ്പാവുമിത്. 2011 ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് ടീമിൽ ഉൾപ്പെടാത്തതിൽ വിഷമമുണ്ടെന്നും ഞാനിവിടുന്ന് പ്രവർത്തിച്ചു തുടങ്ങുമെന്നും അന്നത്തെ സെലക്ഷൻ ദിവസം ട്വീറ്റ് ചെയ്ത രോഹിത് തന്നെ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം സ്വന്തം നാട്ടിലേക്ക് ലോകകപ്പ് മടങ്ങിയെത്തുമ്പോൾ ക്യാപ്റ്റനാവുന്നുവെന്ന കാല കൗതുവും ഈ ലോകകപ്പിനുണ്ട്.

കപ്പ് നേടാൻ മാത്രം സന്തുലിതയും പരിചയ സമ്പന്നതയും പുതുമയുമുള്ളതുമായ ടീമാണ് ഇത്തവണത്തേതും. 2019 ൽ ലോകകപ്പ് കളിച്ച ടീമിൽ നിന്നും എട്ട് പേർ ടീമിലുണ്ട്.ബാറ്റിംഗ് നിരയിൽ രോഹിതും ഗില്ലും കിങ് കോഹ്ലിയും ശ്രേയസും രാഹുലും ബാക്കപ്പായി കിഷനും സൂര്യകുമാർ ജാദവും, ബുംറയും സിറാജും ഷാമിയും പേസ് നിരയിലും കുൽദീപിനെ സ്പിന്നിലും ഉപയോഗിക്കും.ഒരൊറ്റ ഫുൾ ടൈം സ്പിന്നറെ മാത്രം പരീക്ഷിക്കാൻ തീരുമാനിച്ചുവെന്നതാണ് ടീം സെലക്ഷനിലെ പുതുമ.ബാറ്റിങ്ങിന് കൂടുതൽ പ്രാധാന്യമുള്ള സാഹചര്യത്തിൽ വാലറ്റം നീണ്ടു പോവാതിരിക്കാനും മികച്ച ഓൾ റൗണ്ടമാരുടെ ലഭ്യത ഉപയോഗപ്പെടുത്താനുമാവും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ അജിത്ത് അഗാക്കാറിന്റെ നേത്രത്തിലുള്ള കമ്മറ്റിയെ പ്രചോദിപ്പിച്ചിട്ടുണ്ടാവുക.ഓൾ റൗണ്ടർമാരായി ഹർദ്ധിക്കും ജഡേജയും അക്സറും ഷർദുലുമുണ്ട്. എന്നാൽ ഓഫ് സ്പിന്നിന് കൂടുതൽ സാധ്യതയുമുള്ള ഇന്ത്യൻ പിച്ചിൽ ചഹലിനെ പോലെ ഫുൾ ടൈം രണ്ടാം സ്പിന്നറെ പുറത്തിരുത്തിയത് ടീം പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. തിലക് വർമ്മ,സഞ്ജു സാംസൺ, പ്രസിദ് കൃഷ്ണ,വെറ്ററൻ താരം അശ്വിൻ എന്നവരാണ് ടീമിലിടം പിടിക്കാൻ കഴിയാതെ പോയ പ്രമുഖർ.മികച്ച ഒരുപാട് താരങ്ങളിൽ നിന്നും ഒരു പതിനഞ്ച് അംഗ ടീമിനെ തിരഞ്ഞെടുക്കുകയെന്നത് ശ്രമകരവും ഏറെ പരിമിതിയും ഉള്ള ഒന്നാണ്.കഴിയാവുന്ന രീതിയിൽ സന്തുലിതമായ ടീമിനേയാണ് തിരഞ്ഞെടുത്തത്.ടീം ലിസ്റ്റിലുയർന്ന ചോദ്യങ്ങളോട് ടീം കോച്ച് രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.

ക്യാപ്റ്റൻ രോഹിത്,വൈസ് ക്യാപ്റ്റൻ ഹർദ്ധിക്ക് പാണ്ഡ്യ,മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർ

ഏറെകുറെ പ്രതീക്ഷിച്ച ടീം 15 നപ്പുറം ദീർഘ കാലം പരിക്ക് മൂലം പുറത്തായിരുന്ന കെ എൽ രാഹുൽ തിരിച്ചുവെന്നുവെന്നതാണ് പുതുമ. ബാഗ്ലൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ്സ് തിരിച്ചെടുക്കാനുള്ള ത്രീവ പരിശ്രമത്തിനൊടുവിൽ രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു.ബാറ്റർമാരായി മലയാളി താരം സഞ്ജുവടക്കം ബാക്കപ്പ് ഓപ്ഷനുകൾ മുന്നിലുണ്ടായിരുന്നെങ്കിലും പരിചയ സമ്പന്നതയും സ്ഥിരതയുമായിരിക്കും അവസാന ഘട്ടത്തിൽ രാഹുലിന് നറുക്ക് വീണിട്ടുണ്ടാവുക.രോഹിതിനുമൊത്ത് 2019 ലെ വേൾഡ് കപ്പിൽ പാകിസ്താനെതിരെ നേടിയ 189 റൺസിന്റെ ഈ വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ പാർണർഷിപ്പും അനുകൂലമായി പരിഗണിച്ചിട്ടുണ്ടാവും.രോഹിത്തിനൊപ്പം ഗില്ലാവും ഇത്തവണ ഇന്നിംഗ്സ് തുടങ്ങുക.കോഹ്ലി രണ്ടാമതിറങ്ങും.ഇടക്കാലത്ത് ഫോമൗട്ടായിരുന്നെങ്കിലും ശക്തമായി തിരിച്ചു വന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ പേർഫോമൻസ് റൺ ടോടലിങ്ങിലും ചേസിങ്ങിലും നിരണയകമാവും. നിലവിൽ അറുപതിന് മുകളിൽ ശരാശരിയുള്ള ടീമിലെ ഏറ്റവും സ്ഥിരതയുള്ള താരമാണ് കോഹ്ലി.ടീമിലെ ഇടംകയ്യൻ ബാറ്റ്സ്മാനായി ഇഷൻ കിഷൻ ടീമിലുണ്ടാകും.ടീം ടോട്ടൽ ഉയർത്താനും ആവശ്യ സമയത്ത് റൺ റേറ്റ് ഉയർത്താനും ഹർദിക്കിനെ പോലൊരു കൂറ്റനടിക്കാരനെ മധ്യനിരയിൽ ഉപയോഗപ്പെടുത്തും.ഏകദിനത്തിൽ മികച്ച ട്രാക്ക് റെകോർഡില്ലെങ്കിലും ട്വന്ടി ട്വന്റി ഫോർമാറ്റിലെ മികച്ച പ്രകടനമാണ് സൂര്യയുടെ കീ ഫാക്ടർ.2019 ൽ ഹാട്രിക്കടക്കം മികച്ച പ്രകടനം കാഴ്ച വെച്ച ഷാമിയും പരിക്കിൽ നിന്ന് തിരിച്ചെത്തിയ ബുംറക്കുമൊപ്പം സമീപ കാലത്ത് മൂന്ന് ഫോർമാറ്റിലും ഒരേ മികവിൽ പന്തെറിയുന്ന സിറാജുമുണ്ടാകും.കൈകുഴയുടെ ചലനത്തിലടക്കം മാറ്റം വരുത്തിയാണ് സ്പിന്നർ കുൽദീപ് വരുന്നത്.മധ്യ ഓവറുകളിൽ ഓൾ റൗണ്ടർ സ്പിന്നർമാരും ഹർദ്ധിക്കും മാറി മാറി പന്തെറിയും.കാലങ്ങളായി ടീമിൽ അവസരം കിട്ടാതിരുന്ന സഞ്ജുവിന് അടുത്ത കാലത്ത് കിട്ടിയ വെസ്റ്റൻഡീസ്, അയര്ലാൻഡ് പര്യാടന അവസരം മുതലെടുക്കാൻ പറ്റാത്തതും കുറഞ്ഞ സ്ഥിരതയുമാണ് ലോകകപ്പ് അവസരം നഷ്ട്ടപ്പെട്ടത്.ബി സി സി എ യുടെ ദീർഘാകാല തഴയൽ ആരോപണത്തിനപ്പുറം ഇത്തവണ ഈ വസ്തുതയാണ് സ്വാഭാവികമായും ന്യായീകരിക്കപ്പെടുക.എന്നാൽ സൂര്യകുമാർ,ഇഷൻ കിഷൻ,കെ എൽ രാഹുൽ തുടങ്ങി താരങ്ങളുടെ ബാക്കപ്പ് ഒപ്ഷനിപ്പോഴും സഞ്ജുവാണ്. 2019 ൽ ധവാന് പരികേറ്റ് ഋഷഭ് പന്ത് ടീമിലെത്തിയ പോലെ സഞ്ജുവിന് ഇനിയും അവസരമുണ്ട്.

സഞ്ജു സാംസൺ

കുറെ കാലങ്ങളായി ലോക ക്രിക്കറ്റിലെ സ്ഥിരം ഫേവറൈറ്റുകളാണ് ഇന്ത്യ. പരിചയ സമ്പന്നതയും പുതുമയും വേണ്ടത്തിലധികമുള്ള എ ടീം, മറ്റു രാജ്യങ്ങളുടെ എ ടീമുകളെ വെല്ലുന്ന ബാക്ക് അപ്പ് ബി ടീം.എന്നാൽ കിരീടത്തിൻറെ അവസാന പോയിന്റിലെത്താൻ അതൊന്നും പോരെന്നാണ് കഴിഞ്ഞ രണ്ട് ലോകകപ്പ് അനുഭവം.ഗ്രൂപ്പ് ഘട്ടങ്ങളിൽ അപരാജിതമായി മുന്നേറുമ്പോഴും സെമി, ക്വാർട്ടർ പോലുള്ള വമ്പൻ മത്സരങ്ങളിൽ മൂന്നിലധികം ബാറ്റർമാർ പരാജയപ്പെടുകയും മധ്യനിര അവസരത്തിനൊത്ത് ഉയരുകയും ചെയ്തില്ലെങ്കിൽ മുൻ അനുഭവം ആവർത്തിക്കാം. യുവിക്ക് ശേഷം നാലാം നമ്പറിൽ സ്ഥിരമായി റൺ ടോട്ടലിലും ചേസിങ്ങിലും ആശ്രയിക്കാൻ പറ്റിയ ഒരാളെ ഇത് വരെ വീണ് കിട്ടിയിട്ടില്ല.ടീം ടോട്ടൽ പ്രഷർ കണ്ട്രോളറായി തലയും ഇത്തവണയില്ല. ഇഗ്ലണ്ടിൽ നടന്ന 2019 ലെ നായക തൊപ്പി വിരാടായിരുന്നെങ്കിലും കൂടെ തന്ത്രങ്ങളുമായി ഉപദേശക സ്ഥാനത്ത് ധോണിയുണ്ടായിരുന്നു.തീർച്ചയായും ഇവർ രണ്ട് പേരേയും ഇന്ത്യൻ ക്രിക്കറ്റും ലോക ക്രിക്കറ്റും ഈ ലോക മാമാങ്കത്തിൽ ഒരു പോലെ മിസ്സ് ചെയ്യും.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമിലൊന്നായ വെസ്റ്റൻഡീസ് ഇത്തവണയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യവും നഷ്ടവും. എന്നാൽ ലോകകപ്പിനെത്തുന്ന പത്തിൽ എട്ട് ടീമുകളും കിരീടമുയർത്താൻ സാധ്യതയുള്ള ടീമുകളാണ്. അഫ്ഗാനിസ്താനെയും നെതർലാൻഡിനെയും പൂർണ്ണമായി തള്ളികളയാനും പറ്റില്ല.എന്നാൽ പരിചിതമായ ഇന്ത്യൻ സാഹചര്യവും കാണികളും ഇന്ത്യൻ ടീമിന്റെ മാത്രം എക്സ്ട്രാ ബെനിഫ്റ്റ്സാണ്..ആ എക്സ്ട്രാ ബെനിഫിറ്റിൽ ടീമിന്റെ സ്ക്വാഡ് ധാരാളിത്തം തലവേദനയാവാതെ സന്തുലിതമായി ഉപയോഗിച്ച് രോഹിതിനും സംഘത്തിനും രാജ്യത്തിന്റെ മൂന്നാം ലോക ക്രിക്കറ്റ് ലോക കിരീടം ഉയർത്താനാവുമോ?

ഇന്ത്യൻ ക്രിക്കറ്റ് ടീം

2011 ഏപ്രിൽ 2 പോലൊരു രാത്രി ഇന്ത്യക്കാർക്ക് വേണ്ടി വീണ്ടും ആവർത്തിക്കപ്പെടുമോ? അതറിയാൻ ഒക്ടോബർ 5 മുതൽ നവംബർ 19 ഞായറാഴ്ച്ച രാത്രി വരെ കാത്തിരിക്കണം.അഹമ്മദാബാദിലെ പേര് മാറ്റിയ സ്റ്റേഡിയത്തിൽ ഐ സി സി യുടെ അടുത്ത നാല് വർഷത്തെ ടൈറ്റിൽ പേര് ഇന്ത്യയുടേതാവുമോ?

രോഹിതിന്റെ ക്യാപ്റ്റൻസിയിൽ വിശ്വാസമർപ്പിച്ച് വിരാടിനും ഗില്ലിനും ബാറ്റ് കൊടുത്ത് ഹർദ്ധിക്കിനെയും സൂര്യയെയും കൂറ്റനടികൾക്ക് വിട്ട് കൊടുത്ത് ഷാമിയോടും ബുംറയോടും യോർക്കറിന് സ്പെല്ലേല്പിച്ച് കുൽ ദീപിനോട് ഓഫ് പിച്ചിൽ സ്പിൻ ചുഴിയുണ്ടാക്കാൻ പറഞ്ഞ് ഫീൽഡിൽ ജഡേജൻ മായാജാലം പ്രതീക്ഷിച്ച് നൂറ്റി നാല്പത് കോടി പ്രാർത്ഥനയോടെ കാത്തിരിക്കാം..ഫോർ ദീസ് കമന്ററി

After 1987 and 2011, India is lifting its third world cup at home..

Comments