ഈ ഐപിഎൽ സീസണിലും എം.എസ്. ധോണിയുടെ വിക്കറ്റ് കീപ്പിംഗ് പ്രതിഭ മിന്നിയ അവസരങ്ങൾ ഉണ്ട്. മുംബൈയുടെ സൂര്യകുമാർ യാദവിനെ സ്റ്റമ്പ് ചെയ്യാൻ 0.12 സെക്കൻഡുകൾ മാത്രമേ വേണ്ടി വന്നുള്ളൂ ധോണിക്ക്. ബംഗളൂരുവിൻ്റെ ഫിൽ സാൾട്ടിനെയും പഴയ വേഗതയിൽ തന്നെയാണ് ധോണി സ്റ്റമ്പ് ചെയ്തത്. എന്നാൽ ടീമിൽ മുകൾ നിരയിൽ ബാറ്റ് ചെയ്യാൻ ധോണിക്ക് പ്രശ്നങ്ങളുണ്ടെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് തന്നെ തുറന്നടിച്ചു. ചെന്നൈയുടെ ക്രിക്കറ്റ് അഭിമാനമായ ധോണിയുടെ ക്രിക്കറ്റ് ഫോം വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.