കറുത്തവരും വെളുത്തവരും ഒന്നിച്ചു മുന്നേറുന്ന പുതിയ തലമുറ സൗത്ത് ആഫ്രിക്കയെ “വെള്ളക്കാരെ ഇപ്പോഴും കൂട്ടക്കൊല ചെയ്യുന്ന രാഷ്ട്രം” എന്ന് ദിവസങ്ങൾക്കു മുമ്പ് ആക്ഷേപിച്ചത് ഡൊണാൾഡ് ട്രമ്പ് ആണ്. ഡെസ്മണ്ട് ടുട്ടു, റെയിൻബോ നേഷൻ എന്ന് പേരിട്ട സൗത്ത് ആഫ്രിക്കയിൽ, സ്പോർട്സ് രംഗത്ത് യഥാർത്ഥത്തിൽ ഇപ്പോഴാണ് റെയിൻബോ വിരിയുന്നത്. വെള്ളക്കാരൻ്റെ മാത്രമായിരുന്ന റഗ്ബി കറുത്തവൻ്റേതു കൂടെയാക്കി മാറ്റി, സൗത്ത് ആഫ്രിക്കയെ ലോക ചാമ്പ്യന്മാരാക്കിയ സിയാ കൊളീസി. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി ക്യാപ്റ്റൻടെമ്പാ ബവുമ. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
