ഗാംഗുലിയുടെ ഗബ്ബ ദിലീപിൻ്റെ ഗബ്ബ

129 വയസ്സായി ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ മൂന്നാം ടെസ്റ്റ് നടക്കുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ഗ്രൗണ്ടിന്. ഗബ്ബ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഗ്രൗണ്ടിലാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈ സംഭവിച്ചത്. ആസ്ട്രേലിയയും വെസ്റ്റിൻഡീസും തമ്മിൽ. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൻ്റെ ഗബ്ബ വിജയത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട് പ്രശസ്തക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ആ വിജയം പിന്നീട് ആസ്ട്രേലിയയിൽ ഇന്ത്യയുടെ വിജയങ്ങളെ എങ്ങനെ സഹായിച്ചു എന്ന് ഓർക്കുകയാണ് ദിലീപ്, കമൽറാം സജീവുമയായുള്ള ഈ സംഭാഷണത്തിൽ.


Summary: Dileep Premachandran shares his memories of the Gabba Test between India and Australia in 2003. As India plays at the Gabba now, he recalls Sourav Ganguly's performance there during that tournament


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments