ടെസ്റ്റ് ക്രിക്കറ്റിലെ മോഡേൺ ഡേ ക്ലാസിക് എന്നാണ് ഇംഗ്ലണ്ട് ഇന്നലെ ജയിച്ച ലീഡ്സ് ടെസ്റ്റ് വിലയിരുത്തപ്പെടുന്നത്. കേവലമൊരു പരീക്ഷയായിരുന്നില്ല ഇത് ഇന്ത്യക്ക്, അഗ്നിപരീക്ഷ തന്നെയായിരുന്നു. ഉജ്വലമായ അഞ്ച് സെഞ്വറികൾ ഉണ്ടായിരുന്നിട്ടും 20 വിക്കറ്റുകൾ എടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ ബൗളിംഗ് കഴിവുകേട് പിച്ചിൽ മാത്രമല്ല, പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിച്ചു. എഡ്ജ്ബാസ്റ്റണിലേക്ക് രണ്ടാം ടെസ്റ്റിനെത്തുന്ന ഇംഗ്ലണ്ട് ടീം ഒന്നു കൂടെ കരുത്തരായിരിക്കുമെന്നും ബോളിംഗ് ഡിപ്പാർട്ട്മെൻ്റിൽ വൻ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ ഇന്ത്യയുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.