കളിയിലെ വയസ്സന്മാർ എന്നല്ലേ വിരാട് കോഹ്‌ലിയെയും കൂട്ടുകാരെയും പരിഹസിച്ചിരുന്നത്. ഇപ്പോഴെന്തായി? 30 കഴിഞ്ഞ കളിക്കാരുടെ മികവിൽ തന്നെ ബാംഗ്ലൂർ ഐപിഎൽ ചാമ്പ്യന്മാരായി. വിരാട് കോഹ്‌ലി എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് മോഡേൺ ക്രിക്കറ്റിലെ ഏറ്റവും വലിയ ലെജൻഡ് ആയി തുടരുന്നത്? സഹോദരങ്ങളായ, ജയിച്ച ടീമിലെ ക്രുണാൽ പാണ്ഡ്യയും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയും എന്താണ് ഈ ടൂർണമെൻ്റിൽ ഇന്ത്യൻ ക്രിക്കറ്റിന് കാണിച്ചു തന്നത്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തമ്മിലുള്ള സംസാരം കാണൂ.
