അത്രമേൽ സൗന്ദര്യമുണ്ട് ക്രിക്കറ്റിന് എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് വെസ്റ്റിൻഡീസ് ആണ്. അതിൽക്കവിഞ്ഞ സൗന്ദര്യ ചരിത്രം ഒരു ടീമിനും പിന്നീട് രചിക്കാൻ കഴിഞ്ഞിട്ടുമില്ല. ഒറ്റക്കൊറ്റക്ക് കളിക്കാരെയെടുത്താൽ മിന്നുന്ന പൊൻ താരകങ്ങളെ ഇന്നും കരീബിയൻ ദ്വീപുകളിൽ കാണാം. പക്ഷേ, നേപ്പാളിനോടു പോലും തോൽക്കുന്ന അതിലോല ടീമുകളിലൊന്നാണ് വിൻഡീസ് ടീം ഇന്ന്. ക്രിക്കറ്റിന്റെ കമേഴ്സ്യലൈസഷന്റെ, ക്യാപിറ്റൽ ദുരാഗ്രഹത്തിന്റെ ഇരയാണ് വെസ്റ്റിൻഡീസ്. ഇപ്പോഴിതാ, ടീമിനെ ജീവിപ്പിക്കാൻ ഇതിഹാസങ്ങളായ ക്ലൈവ് ലോയ്ഡും ബ്രയാൻ ലാറയും ഇറങ്ങിത്തിരിച്ചിട്ടുമുണ്ട്. പക്ഷേ യഥാർത്ഥ രക്ഷപ്പെടുത്തലിന് ഐ സി സി തന്നെ വിചാരിക്കണമെന്നു പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.
