15 മില്ലിമീറ്റർ നീളമുള്ള പുല്ല് നിരത്തിയ പിച്ച് ഇന്ത്യയെയും ന്യൂസീലൻഡിനെയും കബളിപ്പിച്ച ടെസ്റ്റ് ആണ് ഡ്രോ ആയിരിക്കുന്നത്. ആദ്യ ദിനത്തിൽ അഞ്ചിന് എഴുപത് എന്ന നിലയിൽ ന്യൂസീലൻഡിനെ കണ്ട സീമർമാർ കൊതികൊണ്ടു നിൽക്കവെ പെട്ടെന്നത് ബാറ്റർമാരുടെ പാരഡൈസ് ആവുന്നു. എന്നാൽ ഇന്ത്യ ജയിക്കാതെ പോയതിൽ സിറാജിനെ ഉൾപ്പെടുത്താതിരുന്നതിനുള്ള പങ്ക് വലുതാണ്.
ദോഹയിൽ റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ പാകിസ്ഥാനോട് തോറ്റതിൽ എന്തെങ്കിലും ന്യായങ്ങൾ ഉണ്ടോ?
ധോണിയെ പോണി ആയി ചിത്രീകരിച്ച ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് ഇംഗ്ലണ്ടിൽ ചെന്ന് ധോണി കൊടുത്ത മറുപടി എന്തായിരുന്നു?
പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ചചെയ്യുന്നു.
