INDIA - SOUTH AFRICA 2nd TEST: ഈ ടെസ്റ്റിലും കളിക്കുമോ ഈഡനിൽ ഇന്ത്യയെ തോൽപിച്ച ‘ചതിപ്പിച്ച്’?

രു പന്ത് ബാറ്ററുടെ കാലിനോട് തൊട്ടുരുമ്മി ഉരുണ്ടു പോയി. അടുത്ത പന്ത് തലയ്ക്കു മീതെ പറന്നു പോയി… ബാറ്റർമാർക്ക് ഒരു ഐഡിയയും കിട്ടാത്ത പിച്ചിൽ ഇന്ത്യ ഇരന്നു വാങ്ങിയ തോൽവിയുടെ പേരാണ് ഈഡൻ ഗാർഡൻസ് തോൽവി. ദക്ഷിണാഫ്രിക്കയെ കുരുക്കാൻ മോശം പിച്ചുണ്ടാക്കി, അതേപിച്ചിൽ ഇന്ത്യ ചരമഗീതമെഴുതി. സൗരവ് ഗാംഗുലിയെപ്പോലെ വിജയിയായ ഒരു ക്യാപ്റ്റനു പോലും ഇന്ത്യ പിച്ച് ഒരുക്കുന്ന രീതിയെ പരസ്യമായി വിമർശിക്കേണ്ടി വന്നു. രണ്ടാം ടെസ്റ്റിൽ ഗുവഹത്തിയിലും ഇതാവർത്തിക്കുമോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.


Summary: India vs south africa guwahati test preview. Eden Gardens pitch controversey and Team India's performance, Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments