ക്രിക്കറ്റിനെ പണമരമാക്കിയ ഐപിഎൽ

തുടക്കത്തിൽ വേണ്ടേവേണ്ടെന്നുപറഞ്ഞ, ഇന്ന് ഇതാണ് ക്രിക്കറ്റ് എന്ന് എല്ലാ രാജ്യങ്ങളെക്കൊണ്ടും പറയിപ്പിച്ച വിജയത്തിന്റെ കഥയാണ് ഐ.പി.എല്ലിൻ്റേത്. ലോകത്തിലെ ഏറ്റവും സമ്പന്നവും ജനകീയവുമായ ക്രിക്കറ്റ് ലീഗ്. 18-ാം സീസണിലേക്കുകടക്കുന്ന ടൂർണമെൻ്റിന്റെ ഇപ്പോഴത്തെ ഇവാലുവേഷൻ സ്പോർട്സ് ഇൻഡസ്ട്രിയെ തന്നെ അൽഭുതപ്പെടുത്തുന്നതാണ്. 18 വർഷങ്ങൾക്കുമുമ്പ് ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി-ട്വൻ്റി ലീഗ് എന്ന ആശയം ലളിത് മോഡി മുന്നോട്ടു വെക്കുമ്പോൾ ബി സി സി ഐ കഠിനമായി എതിർക്കുകയായിരുന്നു. ഐ പി എല്ലിന്റെ സമ്പദ് ശാസ്ത്രം, യൂണിവേഴ്സൽ അഡാപ്റ്റിബിലിറ്റി, ടെസ്റ്റിനെയും ഏകദിനത്തെയും കളി ശൈലികളിൽ പോലും നിയന്ത്രിക്കാനുള്ള സ്വാധീനശക്തി, ഇമ്പാക്റ്റ് പ്ലെയർ റൂളിന്റെ പ്രസക്തി, ഈ സീസണിൽ പുതുതായി അവതരിപ്പിക്കപ്പെടുന്ന ഹോക്ക് ഐ റിവിഷൻ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ


Summary: How Indian Premier League becomes a big success. Cricket analyst Dileep Premachandran shares his insights on IPL's success story with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments