അഹങ്കാരം മത്തുപിടിപ്പിച്ച ഒരിന്ത്യൻ ടീം മാനേജ്മെൻറ് ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. ബംഗ്ലാദേശിനോട് കഴിഞ്ഞ വർഷം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ആരെയും വെല്ലുവിളിക്കാമെന്ന നിലയിൽ ടീം മാനേജ് ചെയ്തപ്പോൾ നാട്ടിൽ തന്നെ ന്യൂസിലൻഡിനോട് റെക്കോർഡ് തോൽവി ഏറ്റുവാങ്ങി. ഓസ്ട്രേലിയയിലും വമ്പൻ തോൽവി. ഒടുവിൽ കളിച്ച എട്ടിൽ ആറിലും പൊട്ടി ടെസ്റ്റ് ചാപ്യൻഷിപ്പ് ഫൈനലിൽ നിന്നും പുറത്തായി. ടീം മാനേജ്മെന്റ്, ക്യാപ്റ്റൻസി, കളിക്കാരുടെ ഫോം എന്നിങ്ങനെ വിവിധ ഏരിയകൾ പരിശോധിച്ചു കൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥ വിശകലനം ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.