1983-ൽ കപിലിൻെറ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയതിന് സമാനമാണ് വനിതാ ക്രിക്കറ്റിലെ ലോകകപ്പ് വിജയം. ദീപ്തി ശർമയും സ്മൃതി മന്ദാനയും ലോകോത്തരതാരങ്ങളാണ്. വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രാമുഖ്യം ലഭിച്ചതിൽ ജെയ് ഷായുടെ പങ്ക് അംഗീകരിക്കാതെ പറ്റില്ല. ടി20യിൽ പുരുഷ ക്രിക്കറ്റിനേക്കാൾ വനിതാ ക്രിക്കറ്റാണ് കൂടുതൽ ആവേശകരമായി തോന്നുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനൊപ്പം ആഗോളതലത്തിൽ വനിതാക്രിക്കറ്റിനുണ്ടായ സ്വീകാര്യതയെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനൊപ്പം.
