തുപ്പലും വിയർപ്പും ക്രിക്കറ്റ് പന്തിൽ പുരട്ടുന്നത് കോവിഡ്കാലത്തെ നിരോധനത്തിനു ശേഷം ഇതാ തിരിച്ചെത്തുന്നു. റിവേഴ്സ് സ്വിംഗിനു വേണ്ടി വസീം അക്രവും വഖാർ യൂനിസും വിജയകരമായി പരീക്ഷിച്ച തുപ്പൽ പ്രയോഗം തിരിച്ചു കൊണ്ടുവരണമെന്ന ഇന്ത്യൻ ബൗളർമാരുടെ ആവശ്യമാണ് ഈ ഐപിഎൽ സീസണിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്താണ് തുപ്പലും വിയർപ്പും ബോളിങ്ങിൽ വരുത്തുന്ന മാറ്റങ്ങൾ? എന്തു കൊണ്ടാണ് ഇത് പന്തിൽ കൃത്രിമം കാണിക്കുന്ന വകുപ്പിൽ പെടാത്തത്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.