ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ബോളർ മുഹമ്മദ് ഷമി. ഒരു ഫെയർവെൽ ടെസ്റ്റെങ്കിലും ഷമിക്ക് നൽകണമായിരുന്നെന്ന് രവി ശാസ്ത്രി. എന്താണ് ഷമിയുടെ ലെഗസി? കുപ്രസിദ്ധമായ ഉരക്കടലാസ് വിവാദത്തിൽ എല്ലാ ഓസ്ട്രേലിയൻ കളിക്കാർക്കും പങ്കുണ്ടെന്ന് ഉസ്മാൻ ഖവാജ ആത്മകഥയിൽ നടത്തിയ വിവാദ പരാമർശത്തിന്റെ സത്യമെന്താണ്? ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് തിരിച്ചു വരവിന്റെ പാതയിൽ. തൗഹീദ് ഹ്രിദോയ് കാഴ്ചവെച്ച കണ്ണഞ്ചിപ്പിക്കുന്ന ഡബിൾ സെഞ്ച്വറി. പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
