ഇനി ധോണിയെ ഐപിഎല്ലിലും കളിക്കാരനായി കാണില്ല. നൂറു ശതമാനം ക്രിക്കറ്റർ ആയ ധോണി ഇമേജ് വർധിപ്പിക്കാനായി കളിക്ക് ശേഷമോ കളികഴിഞ്ഞോ ഒരു മാധ്യമ ബന്ധവും സൂക്ഷിച്ചില്ല. കളിയില്ലെങ്കിൽ ബൈക്ക് ശേഖരത്തോടൊപ്പം, അല്ലെങ്കിൽ ഏതെങ്കിലും ഷൂട്ടിംഗ് ക്ലബ്ബിൽ. എന്നാൽ പുതിയ കളിക്കാർക്ക് അസാമാന്യമായ ആത്മവിശ്വാസം പകരുന്ന ഒരു Mentor തന്നെയായിരുന്നു ധോണി, ഇനി ചെന്നൈ സൂപ്പർ കിങ്സിൽ ഈ റോളിലാണ് ധോണിയെ നാം കാണുക. പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
