ഒരിക്കൽപ്പോലും കേരളത്തിനുവേണ്ടി കളിച്ചിട്ടില്ലാത്ത വിഘ്നേഷിന്റെ അരങ്ങേറ്റം ഇന്നലെ ആയിരുന്നു. അതും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് പ്ലെയർ ആയി. റുതുരാജ് ഗെയ്ക്ക് വാദിന്റെയും ശിവം ദുബെയുടെയും ദീപക് ഹൂഡയുടെയും വിക്കറ്റുകളാണ് ആദ്യ കളിയിൽ തന്നെ വിഘ്നേഷ് നേടിയത്. എങ്ങനെയാണ് പരിചയ സമ്പന്നതയില്ലാത്ത ഈ ഇരുപത്തി നാലുകാരനെ മുബൈ ഇന്ത്യൻസ് കണ്ടെത്തിയത്? ബോളിങ്ങിൽ നല്ല വേരിയേഷനുകൾ കാണിക്കുന്ന ഈ കളിക്കാരന്റെ ഭാവി സാധ്യതകൾ എന്തൊക്കെയാണ് ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.