സെക്യൂരിറ്റി പ്രശ്നം ഉന്നയിച്ച് ഇന്ത്യയിലും ശീലങ്കയിലുമായി അടുത്ത മാസം നടക്കുന്ന ട്വൻറി20 ലോകകപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ് ബംഗ്ലാദേശ്. എന്നാൽ, ഇതൊരു രാഷ്ടീയ പ്രശ്നമാക്കി വളർത്തി ബംഗ്ലാദേശിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബഹിഷ്കരണ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ. ഐസിസിക്കും പങ്കെടുക്കുന്ന ക്രിക്കറ്റ് ബോർഡുകൾക്കും വൻ സാമ്പത്തിക നഷ്ടം വരുത്തുന്ന ബഹിഷ്കരണ തീരുമാനത്തിൽ പാകിസ്ഥാൻ ഉറച്ചു നിന്നാൽ, പാകിസ്ഥാൻ ക്രിക്കറ്റ് വൻ വില കൊടുക്കേണ്ടി വരുമെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.
