വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 195 വിക്കറ്റുകളുള്ള റെക്കോഡുകാരനാണ് രവിചന്ദ്രൻ അശ്വിൻ. ഈ ചാമ്പ്യൻഷിപ്പിലെ നിർണായകമായ സീരീസ് നടന്നുകൊണ്ടിരിക്കവേ എന്തുകൊണ്ടാണ് പ്രതിഭാശാലിയായ സ്പിന്നർ പെട്ടെന്ന് റിട്ടയർ ചെയ്തത്? കോച്ച് ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങൾ, ക്യാപ്റ്റൻ രോഹിതുമായുള്ള ഐക്യമില്ലായ്മ, അവഗണന. കോൺസ്പിരസി സിദ്ധാന്തങ്ങൾ നിരവധിയാണ്. അശ്വിനുമായി ക്രിക്കറ്റ് ലേഖകൻ എന്ന നിലയിൽ നേരിട്ട് ബന്ധമുള്ള ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ മറ്റു ചില കാരണങ്ങൾ നിരത്തുകയാണ്.