അത്രയൊന്നും പരിചയമില്ലാത്ത ന്യൂസിലൻ്റ് സ്പിന്നർ ജെയ്ഡൻ ലെനോക്സിൻ്റെ ഇക്കോണമിയേക്കാൾ മൂന്നിരട്ടിയാണ് ഇന്ത്യൻ പിച്ചിൽ നല്ല പരിചയമുള്ള നമ്മുടെ സ്പിന്നർമാരുടെ ഇക്കോണമി. 2024-ലെ ടെസ്റ്റ് സ്വീപ്പിനു ശേഷം ഇതാ ഏകദിനത്തിലും ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് കിവീസ് മടങ്ങുന്നു. ആരാണ് കാരണക്കാർ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
