ബെഞ്ചിലിരുന്ന സഞ്ജു കപ്പുയർത്തിയ കഥ

ന്ത്യക്ക് നോക്കൗട്ട് മത്സരങ്ങളായി മാറിയ, ഒടുവിലത്തെ മൂന്നു കളികളിലും സൂപ്പർ ബാറ്ററായി മാറിയ സഞ്ജു, ഊഴം കാത്ത് ബെഞ്ചിലിരുന്ന കളിക്കാരനായിരുന്നു. T20-യുടെ ഗാംബ്ളിംഗ് ഷോട്ടുകളൊന്നുമില്ലാത്ത, സഞ്ജുവിൻ്റെ പ്ലെയർ ഓഫ് ദ സീരീസ് പ്രകടനം അതിമനോഹരമായിരുന്നു. ബോളർമാരിൽ എടുത്തു പറയേണ്ടത് ബുംറയെത്തന്നെ. വർഷങ്ങൾക്കു മുമ്പ്, ബോളിംഗ് ഇതിഹാസം വസീം അക്രം ദിലീപ് പ്രേമചന്ദ്രനോട് പറഞ്ഞു: ബുംറയുടെ ബോളിങ്ങിലെ ഈ കൃത്യത ഇല്ലാതാക്കണമെങ്കിൽ, കളിക്കിടെ അയാളുടെ ഷൂസ് മോഷ്ടിച്ചു കൊണ്ടു പോകേണ്ടി വരും! T20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തെക്കുറിച്ച് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റ് ആയ ദിലീപും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Player of the Series Sanju Samson's and Player of the match Jasprit Bumrah's performances and India's T20 World Cup 2026 victory, Dileep Premachandran talks with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments