സഞ്ജുവിന്റെ പ്രതിഭയിൽ ആർക്കുമേയില്ല സംശയം. സഞ്ജുവിന് നഷ്ടപ്പെടുന്നത് മന:സാന്നിധ്യമാണ്. കഴിഞ്ഞ മൂന്നു കളികളിൽ സഞ്ജുവിന്റെ സ്കോർ 10, 6,0 ആണ്. ഇന്ത്യയുടെ പ്രഗൽഭനായ ഓപ്പണർ W V രാമൻ പറയുന്നത് പരാജയങ്ങൾക്ക് കാരണം സഞ്ജുവിന്റെ Constant Bat Speed ആണെന്നാണ്. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ പറയുന്നു: കളിക്കാനിറങ്ങും മുമ്പ് സഞ്ജു ബ്രീത്ത് ചെയ്യട്ടെ, മെഡിറ്റേറ്റ് ചെയ്യട്ടെ. ഒക്കെ ശരിയാവും.
