ഫുട്ബോളിനും മോട്ടോർ സ്പോർട്സിനും ഗോൾഫിനുമൊക്കെ പിന്നാലെ ക്രിക്കറ്റിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. അതിന് പക്ഷേ ബിസിസിഐയുടെ പിന്തുണ വേണം. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ, ക്ലബ്ബ് ലോകകപ്പ് മാതൃകയിൽ സൗദി തുടങ്ങാൻ പോവുന്ന ക്രിക്കറ്റ് ലീഗിൻെറ സാധ്യതകൾ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.