സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള കളികൾ ഇന്ത്യക്കകത്തും പുറത്തുമായി 20 വർഷത്തിലേറെക്കാലം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ദിലീപ് പ്രേമചന്ദ്രൻ. വർണവെറിയോടും പിന്നീട് വെള്ളക്കാരൻ്റെ കളർ വിരുദ്ധ കളി നിയമങ്ങളോടും പോരാടി നേടിയതാണ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്ക് ഇന്നുള്ള സ്ഥാനം. ഇന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരാണ് ദക്ഷിണാഫ്രിക്ക .ബാരി റിച്ചാർഡ്സിൻ്റെ കറുപ്പു വിരുദ്ധത, ഹാഷിം ആംലയെക്കുറിച്ച് ആദ്യമായി ലണ്ടനിലെ സൺഡേ ടൈംസിൽ എഴുതിയപ്പോൾ കിട്ടിയ പരിഹാസം എന്നിങ്ങനെ ക്രിക്കറ്റ് റിപ്പോർട്ടിംഗിലെ രാഷ്ട്രീയം ഓർമിക്കുകയാണ് ദിലീപ്, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ. കൂടെ ഇന്ത്യാ- ദക്ഷിണാഫ്രിക്ക പരമ്പര പ്രിവ്യൂ ചെയ്യുകയും ചെയ്യുന്നു.
