67 ടെസ്റ്റുകൾ, 12 സെഞ്ച്വറികൾ, 4301 റൺസ്. ധോണിയുടെയോ ഗാംഗുലിയുടെയോ ദ്രാവിഡിൻ്റെയോ കോലിയുടെയോ മിടുക്കുള്ള ക്യാപ്റ്റനായിരുന്നോ രോഹിത് ശർമ? ന്യൂസീലാൻഡിനും ആസ്ട്രേലിയക്കുമെതിരെ നടന്ന, ഒടുവിലത്തെ ഹൈ പ്രഷർ ടെസ്റ്റ് സീരീസുകൾ രോഹിതിൻ്റെ ടെസ്റ്റ് കരിയറിൽ അത്ര സുഖകരമായ അനുഭവങ്ങളല്ല. അതുകൊണ്ടാണോ ഇന്ത്യൻ ക്രിക്കറ്റിൽ, അല്ലെങ്കിൽ തന്നെ വഷളായ സീനിയർ പ്രയേഴ്സ് - സെലക്ടേഴ്സ് ഡൈനാമിക്സിൽ രോഹിത് ശർമ തോറ്റത് ? രോഹിതിൻ്റെ പിൻഗാമിയായി എന്തുകൊണ്ട് ബുംറ വരില്ല ? എന്തുകൊണ്ട് ഗിൽ വന്നേക്കും ?പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
