ഫോം ഇങ്ങനെയെങ്കിൽ ഇന്ത്യ പത്തു തവണ പാകിസ്ഥാനെ തോൽപ്പിക്കും

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിലെ വലിയ ഷോക്കുകളിൽ ഒന്നാണ് സംഭവിച്ചത്. തുടക്കക്കാരായ അമേരിക്ക ലോകത്തിലെ മികച്ച ടീമുകളിലൊന്നായ പാകിസ്ഥാനെ തകർത്തിരിക്കുന്നു. 1996 ൽ ലോകകപ്പിൽ കെനിയ ലാറയും റിച്ചാർഡ്സണും ആംബ്രോസും വാൽഷും ബിഷപ്പുമുള്ള വെസ്റ്റിൻഡീസിനെ തോൽപ്പിച്ചു. 2007 ലോകകപ്പിൽ പാകിസ്ഥാനെ അസോസിയേറ്റ് ടീമായ ഐർലൻഡ് അട്ടിമറിച്ചു, അന്ന് രാത്രി പാകിസ്ഥാൻ്റെ കോച്ച് ബോബ് വൂമർ ഹൃദയാഘാതം മൂലം മരിച്ചു. ഇപ്പോഴിതാ അമേരിക്കയോട് തോറ്റ പാകിസ്ഥാന് ഇന്ത്യയുമായുള്ള കളി ഒരു നോക്കൗട്ട് മത്സരത്തിൻ്റെ സമ്മർദ്ദം ഉണ്ടാക്കുന്നു. എന്ത് സംഭവിക്കും, ഇന്ത്യാ പാകിസ്ഥാൻ മത്സരത്തിൽ ? പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.

Comments