ടീം ഇന്ത്യയ്ക്ക് മൂക്കുകയർ, വടിയും വാളുമായി BCCI

തോറ്റു തുടങ്ങിയതോടെ ടീമിന് പുതിയ മൂക്ക് കയറ് പണിതിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്.പുരുഷന്മാരുടെ ഇന്ത്യൻ ടീമിന് മേൽ പത്ത് കർശന നിയന്ത്രണങ്ങളുള്ള വിപ് ആണ് ബി സി സി ഐ പുറപ്പെടുവിച്ചിരിക്കുന്നത്….to promote discipline, unity and a positive environment എന്നാണ് ബോർഡ് പറയുന്ന കാരണങ്ങൾ. പുതിയ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും വരെ നിരോധിക്കുമെന്ന തീവ്ര ശാസനങ്ങളുമുണ്ട് പുതിയ തീരുമാനങ്ങളിൽ. കുടുംബങ്ങളോടൊത്തുള്ള യാത്ര, താമസം, ഷോപ്പിംഗ് ഇവയിലൊക്കെ കർശന നിയന്ത്രണങ്ങളാണ്. ടീം പെർഫോർമസിനെ അച്ചടക്കമില്ലായ്മ ഗുരുതരമായി ബാധിച്ചിരിക്കുന്നതിനാൽ ഈ വിപ് അനിവാര്യമാണെന്ന് പറയുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.


Summary: The BCCI has issued a whip with ten strict restrictions on the Indian team. dileep premachandran in the conversation with kamalram sajeev


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments