യുവാക്കളുടെ ടീമിൽ എന്തിനാണ് രോഹിതും കോഹ് ലിയും? ചോദ്യങ്ങളും വിവാദങ്ങളും സജീവമാണിപ്പോൾ. നിരവധി മൾട്ടി ഫോർമാറ്റ് പ്ലെയേഴ്സ് ഇതിനകം ടീമിൽ ഉണ്ടെന്നിരിക്കേ എന്തിനാണ് മെറിറ്റിനെ വിട്ട് റെപ്യൂട്ടേൻ്റെ പിറകെ സെലക്ടർ പോകുന്നത് എന്നതാണ് പ്രധാന വിമർശനം. എന്നാൽ, പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രന് ഈ വാദങ്ങളോട് യോജിപ്പില്ല. ദിലീപ് കമൽറാം സജീവിനോട് സംസാരിക്കുന്നു.
