ക്ലാസ് ഇന്നിങ്സ്, ദൗ‍ർബല്യങ്ങൾ കരുത്താക്കുന്ന കോലി

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ എത്ര ശാന്തമായാണ്, പക്വതയോടെയാണ് കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അഗ്രസീവായ ഷോട്ടുകൾക്കൊന്നും തന്നെ ശ്രമിക്കാതെ മിതത്വമുള്ള ഇന്നിങ്സ്. ഒരു ക്ലാസ് ഏകദിന ഇന്നിങ്സ് എങ്ങനെ കളിക്കണമെന്ന് കോലി ഒരിക്കൽ കൂടി പഠിപ്പിച്ച് തരുന്നു

News Desk

അമ്പത് ഓവറിൽ 242 റൺസെന്ന വിജയലക്ഷ്യം നിലവിലെ ഏകദിന ക്രിക്കറ്റിൽ താരതമ്യേന എളുപ്പമാണെന്ന് തോന്നിയേക്കും. എന്നാൽ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അതത്ര ചെറിയ സ്കോറായിരുന്നില്ല. വലിയ ഗ്രൗണ്ടിൽ പന്ത് അതിർത്തി കടന്നുകിട്ടുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു. പാകിസ്താൻെറ ബാറ്റിങ്ങിൽ ആകെ പിറന്നത് മൂന്ന് സിക്സറുകളും 14 ഫോറുകളും മാത്രമാണ്. ബാറ്റിങ്ങിൽ അൽപം ദുർബലമാണെങ്കിലും ഷഹീൻ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും അടങ്ങുന്ന പാക് ബോളിങ് നിരയ്ക്ക് മൂർച്ച ഒട്ടും കുറവായിരുന്നില്ല. എന്നിട്ടും എങ്ങനെയാണ് സമ്മർദ്ദത്തിൻെറ ഒരു ചെറുകണിക പോലുമില്ലാതെ ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ അനായാസം വിജയം നേടിയത്? അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ… വിരാട് കോലി. എത്ര ശാന്തമായാണ്, പക്വതയോടെയാണ് കോലി മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അഗ്രസീവായ ഷോട്ടുകൾക്കൊന്നും തന്നെ ശ്രമിക്കാതെ മിതത്വമുള്ള ഇന്നിങ്സ്. ഒരു ക്ലാസ് ഏകദിന ഇന്നിങ്സ് എങ്ങനെ കളിക്കണമെന്ന് കോലി ഒരിക്കൽ കൂടി പഠിപ്പിച്ച് തരുന്നു. ഇന്ത്യ ജയിച്ചതിനോടൊപ്പം കോഹ്ലി സെഞ്ചുറി കൂടി നേടിയതോടെയാണ് മത്സരത്തിന് പൂർണത വരുന്നത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന നേട്ടത്തിൽ കോലി നേരത്തെ തന്നെ സച്ചിനെ മറികടന്നിട്ടുണ്ട്. പാകിസ്താനെതിരെ ദുബായിൽ നേടിയത് കരിയറിലെ 51ാം ഏകദിന സെഞ്ചുറിയാണ്. കോലി 299 മത്സരങ്ങളിലാണ് ഈ നേട്ടം കൈവരിച്ചത്. സച്ചിൻ 463 മത്സരങ്ങളിൽ നിന്നാണ് 49 സെഞ്ചുറികൾ നേടിയത്. ഏകദിന ക്രിക്കറ്റിൽ 14000 റൺസ് പൂർത്തിയാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററെന്ന നേട്ടവും കോലി ഈ മത്സരത്തിൽ കൈവരിക്കുന്നുണ്ട്. ലോകക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരവും (287 ഇന്നിങ്സ്) കോലി തന്നെ. വ്യക്തിഗത നേട്ടങ്ങളിൽ ഒട്ടും അഭിരമിക്കുന്ന കളിക്കാരനല്ല കോലി. ടീമിൻെറ വിജയത്തിൽ നിർണായകപങ്ക് വഹിച്ചത് കൊണ്ട് കൂടിയാണ് കോഹ്ലിയുടെ ഇന്നിങ്സ് കൂടുതൽ പ്രശംസയർഹിക്കുന്നത്. 111 പന്തുകൾ നേരിട്ടാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഇതിൽ ആകെ ഏഴ് ഫോറുകൾ മാത്രമാണ് അടിച്ചത്. സിംഗിലുകളും ഡബിളുകളുമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്താണ് താരം ഇന്നിങ്സ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കുമൊപ്പം മികച്ച രണ്ട് കൂട്ടുകെട്ടുകളും.

 ലോകക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരവും (287 ഇന്നിങ്സ്) കോലി തന്നെ. വ്യക്തിഗത നേട്ടങ്ങളിൽ ഒട്ടും അഭിരമിക്കുന്ന കളിക്കാരനല്ല കോലി. ടീമിൻെറ വിജയത്തിൽ നിർണായകപങ്ക് വഹിച്ചത് കൊണ്ട് കൂടിയാണ് കോഹ്ലിയുടെ ഇന്നിങ്സ് കൂടുതൽ പ്രശംസയർഹിക്കുന്നത്.
ലോകക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരവും (287 ഇന്നിങ്സ്) കോലി തന്നെ. വ്യക്തിഗത നേട്ടങ്ങളിൽ ഒട്ടും അഭിരമിക്കുന്ന കളിക്കാരനല്ല കോലി. ടീമിൻെറ വിജയത്തിൽ നിർണായകപങ്ക് വഹിച്ചത് കൊണ്ട് കൂടിയാണ് കോഹ്ലിയുടെ ഇന്നിങ്സ് കൂടുതൽ പ്രശംസയർഹിക്കുന്നത്.

മോശം ഫോമിൻെറ പേരിൽ ഈയടുത്ത കാലത്തായി വലിയ വിമർശനം കോലിയും രോഹിത് ശർമയുമെല്ലാം നേരിടുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ തങ്ങളുടെ സ്വതസിദ്ധമായ ബാറ്റിങ് ശൈലിയിൽ ഇരുവർക്കും ചിലത് തെളിയിക്കാനുമുണ്ട്. പാകിസ്താനെതിരായ കോഹ്ലിയുടെ ഇന്നിങ്സ് അതിൻെറ ഒരു തുടക്കം മാത്രായിരിക്കണം. ഐസിസി ടൂർണമെൻറുകളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി കോഹ്ലിയും രോഹിതും തന്നെയാണ് ഇന്ത്യയുടെ നെടുന്തൂണുകൾ. ചാമ്പ്യൻസ് ട്രോഫിയിലും അത് തുടരുകയാണ്.

തൻെറ ചില പരിമിതികളെ ഇപ്പോൾ എങ്ങനെ മറികടന്നുവെന്ന് മത്സരത്തിന് ശേഷം കോലി വിശദീകരിക്കുന്നുണ്ട്. ഔട്ട് സൈഡ് ഓഫ് സ്റ്റംപിൽ വരുന്ന പന്തുകൾ കളിക്കുമ്പോൾ പന്ത് ഡ്രൈവ് ചെയ്യാൻ ശ്രമിച്ച് പുറത്താവുന്ന രീതി താരം ആവർത്തിച്ചിരുന്നു. കോലിക്ക് കെണിയൊരുക്കാൻ എതിർബോളർമാർ ഇതൊരു ആയുധമാക്കി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. “22 റൺസിൽ നിൽക്കുമ്പോൾ ഒരു ക്യാച്ച് അവസരം ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൻെറ ദൗർബല്യമാണിത്. എന്നാൽ ഈ ഇന്നിങ്സിൽ കവർ ഡ്രൈവിലൂടെ ഞാൻ കുറേ റൺസ് നേടി. എനിക്ക് ഇഷ്ടപ്പെട്ട ഷോട്ടുകൾ കളിക്കാനാണ് ഞാൻ മത്സരത്തിൽ ശ്രമിച്ചത്. ആദ്യത്തെ ഒന്നുരണ്ട് ബൌണ്ടറികൾ വന്നത് കവർ ഡ്രൈവിലൂടെ ആയിരുന്നു. കുറച്ച് അപകടസാധ്യത ഉണ്ടായിരുന്നുവെങ്കിലും ഞാൻ ആ ഷോട്ട് കളിക്കാൻ തന്നെയാണ് ശ്രമിച്ചത്,” തൻെറ ബാറ്റിങ്ങിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മത്സരശേഷം കോലി പറഞ്ഞു. അൽപം നിറം മങ്ങുമ്പോഴേക്കും കളി നിർത്താൻ ആവശ്യപ്പെടുന്നവർക്ക് കോലി നൽകുന്ന മറുപടി കൂടിയാണിത്. തൻെറ ദൗർബല്യങ്ങൾ പരിഹരിച്ച് അദ്ദേഹം മുന്നോട്ട് പോവുകയാണ്. ആ ബാറ്റിൽ നിന്ന് ഇനിയും മികച്ച ഇന്നിങ്സുകൾ വരാനുണ്ട്…

Comments